Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
പോകുകയാണ്....അത് കൊണ്ടാണ് പകരം എന്നെ ആ പൊസിഷനിലേക്ക് പ്രൊമോട്ട് ചെയ്തത്....കൺഫേംർമേഷൻ ലെറ്റർ മെയിൽ ചെയ്തിട്ടുണ്ടെന്നും അത് ചെക്ക് ചെയ്യാനും പറഞ്ഞ് സെക്രട്ടറി ഫോൺ വച്ചു....പിന്നെ മെയിൽ ചെക്ക് ചെയ്ത് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു വന്നപ്പോഴേക്കും ഭദ്ര പോയിട്ട് പത്തു മിനിറ്റ് സമയമായിരുന്നു......ഞാൻ വേഗം കാവിലേക്ക് നടന്നു....വീടിന്റെ പുറകിലെ പറമ്പ് കടന്ന് വേണം അങ്ങോട്ട് പോകാൻ...ഞാൻ അവിടെ ചെല്ലുമ്പോൾ കാണുന്നത് കാവിനകത്തെക്ക് കയറാതെ വെളിയിൽ ഒരു പാറകല്ലിനു മുകളിൽ വയറും പൊത്തി പിടിച്ചു കൊണ്ട് കൂനി കൂടി ഇരിക്കുന്ന ഭദ്രയെയാണ്....പെട്ടന്ന് എന്താണ് സംഭവം എന്ന് മനസ്സിലാകാതിരുന്ന ഞാൻ ഭദ്രയുടെ അടുത്തേയ്ക്ക് ഓടി ചെന്നു......
എന്നെക്കണ്ടു തലയുയർത്തി നോക്കിയ ഭദ്രയുടെ കണ്ണുളെല്ലാം നിറഞ്ഞിരിക്കുന്നു....വേദന സഹിക്കാൻ പറ്റാതെയാണെന്ന് തോന്നുന്നു ഒരു നേർത്ത ഞെരക്കം മാത്രമേ അവളിൽ നിന്നുയരുന്നുള്ളൂ.....
""എന്താ ഭദ്ര.... എന്ത് പറ്റി... ""
ഞാനവളുടെ അരികിൽ മുട്ട് കുത്തിയിരുന്നു ചോദിച്ചു.....
""വയറു വേദനിക്കുന്നുണ്ട്.... സഹിക്കാൻ..... സഹിക്കാൻ പറ്റുന്നില്ല....അമ്മേ... ""
വയറിൽ അമർത്തി പിടിച്ചു കൊണ്ട് വേദന സഹിക്കാൻ കഴിയാതെ ഇടറിയ ശബ്ദത്തിൽ അവൾ എന്നോട് പറഞ്ഞൊപ്പിച്ചു......
""പീരിയഡ്‌സ് ആയതാണോ ......??? ""
സംശയമെന്നോണമെങ്കിലുമുള്ള എന്റെ ചോദ്യം കേട്ടപ്പോൾ, അത്രയും നേരം വേദന കൊണ്ട് പുളഞ്ഞ അവളുടെ കണ്ണുകളിൽ ചെറിയൊരു അമ്പരപ്പ് മിന്നിമറയുന്നത് ഞാൻ കണ്ടു....
"നല്ല വേദനയുണ്ടോ.....''
"ഹ്മ്മ്.... "'
""വാ എഴുന്നേൽക്ക്....'"
എഴുന്നേൽക്കാൻ അവൾ ആദ്യമൊന്നു മടിച്ചിരുന്നു....വേദന സഹിക്കാൻ കഴിയാതെ കൂമ്പിയടഞ്ഞ മിഴികൾ പകുതി മാത്രം തുറന്ന് അവൾ ദയനീയമായി എന്നെ നോക്കി.....
""എന്തേ,, പാഡില്ലേ...... ""
അവളുടെ മനസ്സ് വായിച്ചറിഞ്ഞ പോലുള്ള എന്റെ ചോദ്യം കേട്ടിട്ടാവണം
💬 Comments
View all comments