0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
ഫോൺ വച്ച് തിരിഞ്ഞപ്പോൾ ആണ് ഭദ്ര എന്റെ പുറകിൽ വന്നു നിൽക്കുന്നത് ഞാൻ കണ്ടത്.....ബ്ലാക്ക് കളർ കരയുള്ള സെറ്റ് മുണ്ടാണ് അവൾ ധരിച്ചിരിക്കുന്നത്......""ഒരുമിച്ച് സർപ്പകാവില് പോയി വിളക്ക് വച്ച് തൊഴുതിട്ട് വരാൻ പറഞ്ഞു വല്ല്യമ്മ....വേഗം പോയി കുളിച്ചു റെഡിയായിട്ട് വരൂ....'''എന്തെന്ന ഭാവത്തിൽ നിന്ന എന്റെ മുഖത്ത് നോക്കി പതിഞ്ഞ ശബ്ദത്തിൽ അത്രയും പറഞ്ഞു അവൾ തിരിച്ചു വീടിനകത്തേക്ക് കേറി പോയി.... തൊട്ട് പിന്നാലെ ഉമ്മറത്തേക്ക് വന്ന അങ്കിളും ആന്റിയും ആ കാര്യം തന്നെയാണ്‌ എന്നോട് പറഞ്ഞത്... ഞാൻ വേഗം ചെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി റെഡിയായി വന്നപ്പോൾ ഭദ്ര എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.....കാവിൽ വിളക്ക് തെളിയിക്കാനുള്ള എണ്ണയും തിരിനൂലും വിളക്കുമെല്ലാം അവൾ കയ്യിൽ കരുതിയിട്ടുണ്ട്...സമയം സന്ധ്യ ആയിട്ടുണ്ടായിരുന്നു....അങ്കിളിനോടും ആന്റിയോടും പറഞ്ഞ് ഞങ്ങൾ കാവിലേക്ക് ഇറങ്ങാൻ നില്ക്കുമ്പോൾ ആണ് എനിക്ക് ഒരു ഫോൺ കാൾ വരുന്നത്.....നോക്കിയപ്പോൾ എം ഡി യുടെ പേർസണൽ സെക്രട്ടറി ആണ് വിളിക്കുന്നത്...ഭദ്രയോട് കാവിലേക്ക് നടന്നോളാൻ പറഞ്ഞിട്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു.....കുറെ നാളുകളായി ഞാൻ കാത്തിരുന്ന സന്തോഷവാർത്തയായിരുന്നു അത്...അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ഹെഡ് ആയി എന്നെ പ്രൊമോട്ട് ചെയ്ത കാര്യം അറിയിക്കാൻ വിളിച്ചതാണ് അവർ...അടുത്ത മാസം മുതൽ എനിക്കായിരിക്കും ഡിപ്പാർട്മെന്റ് ഹെഡ് ഇൻ ചാർജ്..... ബോംബെയിലേക്കുള്ള ട്രാൻസ്ഫർ ശ്രീലതാ മാം ഹെഡ് ഓഫീസിൽ റിക്വസ്റ്റ് ചെയ്ത് ക്യാൻസൽ ചെയ്തിരുന്നു.... പകരം ട്രിവാൻഡറം ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർന് റിക്വസ്റ്റ് ചെയ്തിരിക്കുവാണ് മാഡം....ഇനിയുള്ള കാലം അവിടെയുള്ള പേരെന്റ്സ്ന്റെ ഒപ്പം സെറ്റെൽഡ് ആകാനാണ് മാഡത്തിന്റെ തീരുമാനം....ട്രിവാൻഡറത്തിലെക്കുള്ള ട്രാൻസ്ഫർ ശരിയാകാൻ കുറച്ചു ദിവസം കൂടി എടുക്കുമെന്നതിനാൽ അത് വരെ മാഡം ലീവിൽ

💬 Comments

View all comments