0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
ദേഷ്യത്തിന് അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് ഞാൻ അകത്തേക്ക് കയറി.....ഫോൺ അപ്പോഴേക്കും റിങ് ചെയ്തു അവസാനിച്ചിരുന്നു...നോക്കിയപ്പോൾ മായയാണ് വിളിച്ചിരിക്കുന്നത്......അവളെ തിരിച്ചു വിളിക്കാൻ നമ്പർ ഡയൽ ചെയ്തു നിൽക്കവെയാണ് ഞാൻ ഭദ്രയെ ശ്രദ്ധിക്കുന്നത്....മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്....കുളി കഴിഞ്ഞുള്ള നിൽപ്പാണ്ന്നു തോന്നുന്നു...ഒരു ഇളം മഞ്ഞ കളർ ടോപ് ആണ് വേഷം....അരയ്ക്ക് കീഴ്പ്പോട്ട് ബാത്ത് ടവല് ചുറ്റി ഒരു കൈ കൊണ്ട് മുറുക്കി പിടിച്ചാണ് ആള് നിൽക്കുന്നത്.... മുട്ടിനു കീഴ്പ്പോട്ട് പാതിയും നഗ്നമാണ്....കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുകയായിരുന്നിരിക്കണം....പെട്ടെന്ന് ഞാൻ വന്ന് വാതിൽ തുറക്കാൻ പറഞ്ഞു വിളിച്ചതിന്റെ ടെൻഷനിൽ ആണെന്ന് തോന്നുന്നു കയ്യിൽ കിട്ടിയ ടോപ് എടുത്ത് വലിച്ചു ഇട്ടിരിക്കുകയാണ്...നനഞ്ഞ ദേഹത്ത് വാരി വലിച്ചു ഇട്ടത് കൊണ്ടായിരിക്കണം ടോപ് ഇറുകിയ പോലെ ആണ് കിടക്കുന്നത്....വലതു തോളിൽ നിന്നും ടോപ് സ്ഥാനം മാറി കിടക്കുന്നതിനാൽ ബ്രായുടെ ബ്ലാക്ക് കളർ സ്ട്രാപ് ചെറുതായി കാണുന്നുണ്ട്....
വലതു കൈ ടവലിൽ കൂട്ടിപ്പിടിച്ചും മറുകൈ മാറിൽ പിണച്ചു വച്ചു കൊണ്ടും എന്റെ നോട്ടം നേരിടാൻ ആകാതെ അവൾ തല കുമ്പിട്ടു നിന്നു......ടെൻഷനും ഭയവും പിന്നെ ഇത്തരം സന്ദർഭങ്ങളിൽ സ്ഥായിയായി ഉണ്ടായേക്കാവുന്ന നാണവും കലർന്ന ഭാവങ്ങൾ ആ മുഖത്ത് മിന്നിമറയുന്ന കാഴ്ച എനിക്കപ്പോൾ കാണാൻ കഴിഞ്ഞു..... ഭദ്രയോട് ഒരു സോറിയും പറഞ്ഞു ഞാൻ മുറിയിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് പോയി.....മായയെ വിളിച്ചു...നാളെ പോകുന്ന കാര്യം പറയാൻ ആണ് അവൾ വിളിച്ചത്....ഉച്ചക്ക് ഒന്നരയ്ക്കാണ് ഫ്ലൈറ്റ് എന്നും ഇവിടുന്ന് രാവിലെ പത്ത്‌ മണിയാകുമ്പോഴേക്കും ഇറങ്ങുമെന്ന് അവൾ എന്നെ ഓർമ്മിപ്പിച്ചു....അപ്പോഴേക്കും എത്തിക്കോളാമെന്നും പറഞ്ഞ് കുറച്ചു നേരം സെലിനോടും കൂടി സംസാരിച്ചു

💬 Comments

View all comments