0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
അവൾ പറഞ്ഞു..... "ഹ്മ്മ്,, ശരി....."" ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങിയതും ഭദ്ര വന്നു വാതിലടച്ചു കുറ്റിയിട്ടു..... കുറച്ചു നേരം ഉമ്മറത്തു പോയി ഇരുന്നു....ഫോൺ റൂമിൽ നിന്നും എടുക്കാതെയാണ്‌ ഞാൻ പോന്നത്...ഫോൺ എടുക്കാൻ റൂമിലേക്ക് പോയാലോ എന്ന് കരുതി എഴുന്നേൽക്കാൻ നിന്നപ്പോഴാണ് അങ്കിൾ അങ്ങോട്ട് വന്നത്....കുറച്ചു നേരം അങ്കിളുമായി സംസാരിച്ചിരുന്നിട്ടാണ് ഞാൻ പിന്നെ റൂമിലേക്ക് പോയത്.....വാതിൽ തുറന്നിട്ടിരുന്നു......ബാത്ത് റൂമിന്റെ അകത്തു നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടു....ഭദ്രയായിരിക്കണം....ടേബിളിൽ നിന്ന് ഫോൺ എടുത്ത് തിരിയവേ ആണ് ബെഡിൽ നാപ്കിൻ പാഡിന്റെ ഒരു കോംബോ പാക്ക് പൊട്ടിച്ചു വച്ചിരിക്കുന്നത് കണ്ടത്......പെട്ടന്ന് ബാത്ത് റൂമിൽ നിന്നും ടവല് കൊണ്ട് മുഖം തുടച്ചു കൊണ്ട് ഭദ്ര ഇറങ്ങി വന്നു.....സാരി മാറ്റി നേരത്തെ കണ്ട മാക്സി ആണ് ഇട്ടിരിക്കുന്നത്..... "വേദന കൂടുതലാണോ ഇപ്പോഴും....തനിക്ക് വേറെന്തെങ്കിലും ആവശ്യമുണ്ടോ....?? "''
"'ഏയ്... ഒന്നും വേണ്ടാ...എനിക്ക് കുഴപ്പമൊന്നുമില്ല....."" എന്റെ ചോദ്യത്തിലെ പരിഭ്രാന്തി തിരിച്ചറിഞ്ഞത് കൊണ്ടാകണം, കണ്ണുകളിറുക്കി ഒരു നേർത്ത പുഞ്ചിരിയോടെയാണ് അവൾ മറുപടി പറഞ്ഞത്....കയ്യിലെ ടവൽ ഡ്രസ്സ്‌ സ്റ്റാൻഡിൽ വിരിച്ചിട്ട് അവൾ മുറിയിൽ നിന്നും പോയി....നടക്കുമ്പോഴും ഇടയ്ക്ക് ഇടതു കൈ കൊണ്ട് വയറിൽ അവൾ അമർത്തിപ്പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..... രാത്രി ഭക്ഷണം കഴിക്കാൻ ഒരുപാട് വിളിച്ചെങ്കിലും വിശപ്പില്ലന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി....പീരിയഡ് സമയത്ത് ചിലപ്പോൾ പെൺകുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മടി കാണുമെന്ന് ആന്റി പറഞ്ഞപ്പോൾ ഞാനും അങ്കിളും പിന്നെ അവളെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല..... രാത്രി മുകളിലത്തെ നിലയിലെ സിറ്റ് ഔട്ടിൽ ഇരുന്ന്,, ലാപ്ടോപ്ൽ ചില ഓഫീസ് വർക്ക്‌സ് പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഭദ്ര അങ്ങോട്ടേക്ക് വന്നത്......അവൾക്ക് ഇരിക്കാന്നെന്നോണം ഞാൻ ലാപ്മെടുത്ത്

💬 Comments

View all comments