0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
സിറ്റ് ഔട്ടിലെ ഒരു മൂലയിലേക്ക് നീങ്ങിയിരുന്നു....ഒരു നനുത്ത പുഞ്ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് എന്റെ ഓപ്പോസിറ്റ് ആയി അവളും ഇരുന്നു....അല്പനിമിഷമെങ്കിലും ഞങ്ങൾക്കിടയിൽ തിങ്ങി നിറഞ്ഞ മൗനത്തെ ഒടുവിൽ ഭേദിച്ചത് ഞാനായിരുന്നു.... ""ഇപ്പൊ വേദന കുറവുണ്ടോ...."" "ഹ്മ്മ്...കുറച്ചു കുറവുണ്ട്....രേവതിയെടത്തി വിളിച്ചിരുന്നു....അവിടെ എല്ലാവരും അനന്തേട്ടന് പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷത്തിലാ....."" "ഓഹ് സോറി...തന്നോട് ഞാൻ അത് പറയാൻ വിട്ട് പോയി...നമ്മൾ കാവിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാ പ്രൊമോഷനെപ്പറ്റിയുള്ള കൺഫേംർമേഷൻ കാൾ വന്നത്...... നാളെ എനിക്കൊന്ന് ഓഫീസിലേക്ക് പോകേണ്ടി വരും....അങ്കിളിനോടും ആന്റിയോടും ഞാൻ പറഞ്ഞിട്ടുണ്ട്....നേരത്തെ പോയിട്ട് ഉച്ച കഴിയുമ്പോഴേക്കും ഞാൻ തിരിച്ചു വരാം...എന്നിട്ട് വൈകുന്നേരം നമുക്ക് വീട്ടിലേക്ക് മടങ്ങാം....ഓക്കേ... "' "ഹ്മ്മ്..."' നിർനിമേഷയായി ഞാൻ പറയുന്നത് കേട്ടിരുന്ന അവൾ കുറച്ചു നേരം കൂടി ജോലിയിൽ മുഴുകിയിരിക്കുന്ന എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ട് അവിടെയിരുന്നു......കൂടുതലൊന്നും പറയാതെ അവൾ പതിയെ എഴുന്നേൽക്കുന്നത് അറിഞ്ഞ് തലയുയർത്തി നോക്കിയ ഞാൻ കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഭദ്രയെയാണ്....പോകുന്നതിനു മുൻപ് എന്നെ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കിയ അവളുടെ മുഖം കണ്ടപ്പോൾ, ഭദ്രയ്ക്ക് എന്നോടെന്തോ പറയാൻ ഉള്ളതായി തോന്നി.....അവിടെ നിന്നും പോകാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു.... "ഭദ്ര,,...തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ...""" മനസ്സിലുള്ളത് പറയാൻ മടിച്ചു കൊണ്ടെന്ന പോലെ അവൾ ചെറുതായി പരുങ്ങി കൊണ്ട് തല താഴ്ത്തി നിന്നു.... "മടിക്കേണ്ട.. എന്താണെങ്കിലും പറഞ്ഞോളൂ....."" ഞാൻ എഴുന്നേറ്റ് അവളുടെ അരികിലേക്ക് നിന്ന് കൊണ്ട് ചോദിച്ചു....
"'കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട് ആതിര എന്നെ വിളിച്ചിരുന്നു....ഞങ്ങൾ കോളേജിൽ ഒരുമിച്ചു പഠിച്ചതാ....അവൾ ഇപ്പോൾ എറണാകുളത്താണ് വർക്ക്‌ ചെയ്യുന്നത്....ആതിര വർക്ക്‌ ചെയ്യുന്ന

💬 Comments

View all comments