0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
അതെ കമ്പനിയിൽ തന്നെ എനിക്കും അവൾ ഒരു ചെറിയ ജോലി ശരിയാക്കിയിട്ടുണ്ട്...അവൾ പറഞ്ഞത് പ്രകാരം ഞാൻ അപ്ലിക്കേഷൻ അയച്ചിരുന്നു കുറെ നാള് മുമ്പ്....ജോലി കിട്ടില്ലന്നാ ആദ്യം കരുതിയെ....അവിടെ പുതിയതായി ചാർജ് എടുത്ത റീജിയണൽ മാനേജർ ആതിരയുടെ ഒരു ഡിസ്റ്റന്റ് റിലേറ്റീവ് ആണ്...അദ്ദേഹം വഴി റെക്കമണ്ട് ചെയ്തിട്ടാണ് അവൾ ഇപ്പോൾ ഈ ജോലി ശരിയാക്കിയത്......താല്പര്യമുണ്ടെങ്കിൽ മാക്സിമം ഒരാഴ്ചയ്ക്കുള്ളിൽ ജോയിൻ ചെയ്യാനാണ് അവൾ പറഞ്ഞിരിക്കുന്നേ...അവൾ താമസിക്കുന്ന ഹോസ്റ്റലിൽ തന്നെ എനിക്ക് താമസവും ശരിയാക്കാമെന്നു പറഞ്ഞു....മാത്രമല്ല ജോലിയോടൊപ്പം തുടർന്നു പഠിക്കാനുള്ള സൗകര്യവും അവിടെ ഉണ്ടെന്ന്.....എനിക്ക്..... എനിക്ക് പോണമെന്നുണ്ട്........ ""ജോലിക്ക് പോണമെന്നാണോ,,, അതോ എന്നെ വിട്ട് പോണമെന്നാണോ ഭദ്ര ആഗ്രഹിക്കുന്നത്......???? """ പുറമെ നിർജീവമെങ്കിലും എന്തെല്ലാമൊ എന്നിൽ നിന്നും മറയ്ക്കാൻ തുടിക്കുന്ന ആ മിഴിയിണകളിൽ നോക്കി പതിഞ്ഞ ശബ്ദത്തിൽ ഞാൻ അങ്ങനെ ചോദിച്ചപ്പോൾ പരിഭ്രമത്തോടെ പെട്ടന്ന് എന്നിൽ നിന്നും ദൃഷ്ടി മാറ്റി അവൾ സിറ്റ്ഔട്ടിലെ ഹാൻഡ് റസ്റ്റ്‌നരികിലെക്ക് നീങ്ങി തല കുമ്പിട്ടു നിന്നു.... "അത്... അത് ഞാൻ..... "' മറുപടി പറയാൻ വാക്കുകൾക്കായി പരതുന്ന ഭദ്രയുടെ ആ മുഖം എന്നെ കൂടുതൽ തളർത്തിയെങ്കിലും ഞാൻ പെട്ടന്ന് തന്നെ സമനില വീണ്ടെടുത്തു... "ഇറ്റ്സ് ഓക്കേ ഭദ്ര....എനിക്ക് മനസ്സിലാവും....ഒരു തരത്തിലും ഒരുമിച്ചു മുന്നോട്ട് പോകാൻ കഴിയില്ല എന്ന് ആരെങ്കിലും ഒരാൾക്ക് തോന്നിയാലും വേർപിരിയുന്നത് തന്നെയാണ്‌ ഉചിതം.....മനസ്സ് കൊണ്ട് ആദ്യമേ അകന്നവർ ശരീരം കൊണ്ടും അകലട്ടെ....അല്ലേ...??"" വെളിയിലെ ഘോരമായ ഇരുട്ടിലെക്ക് കണ്ണും നട്ട് സ്വരത്തിലെ ഇടർച്ച മറച്ചു കൊണ്ട് ഞാൻ അവളോട്‌ സൗമ്യമായി സംസാരിച്ചു.... ""മുൻപ് പറഞ്ഞത് പോലെ തന്നെ,, ഞാൻ ഭദ്രയെ കണ്ടതും ഇഷ്ട്ടപ്പെട്ടതും വിവാഹം

💬 Comments

View all comments