0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
ചെയ്തതുമെല്ലാം ഒരു തെറ്റായി പോയി എന്ന് 'ഭദ്രയ്ക്ക് തോന്നുന്നുണ്ടെങ്കിൽ',, എന്നെ വിവാഹം കഴിക്കാൻ തയ്യാറായത് പൂർണ്ണ സമ്മതത്തോടെയല്ലെങ്കിൽ,, ഭദ്ര അത് തുറന്നു പറഞ്ഞോളൂ....നല്ല രീതിയിൽ തന്നെ വേർപിരിയാൻ ഞാൻ ഒരുക്കമാണ്....ഒരിക്കലും ഇഷ്ട്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിച്ച് ജീവിതം ഹോമിക്കേണ്ട കാര്യം ഭദ്രയ്ക്കില്ലാ......ഞാനോ,, ഞാൻ അണിയിച്ച താലിയോ ഭദ്രയുടെ ഒരു ആഗ്രഹത്തിനും ഇനിയുള്ള ജീവിതത്തിനും തടസ്സമായി ഉണ്ടാകില്ല..... പിന്നെ വീട്ടുകാർക്കെല്ലാം കാര്യങ്ങൾ ഉൾകൊള്ളാൻ കുറച്ചു സമയം വേണ്ടി വന്നേക്കാം....കാരണം അവർക്ക് ഭദ്രയെ ഒരുപാട് ഇഷ്ട്ടമാണ്....നമ്മൾ എന്നും ഒരുമിച്ച് ജീവിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്.... പക്ഷെ.......സാരമില്ല,, അവരെ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം..ഞാനൊരിക്കലും ഭദ്രയെ കുറ്റം പറയില്ല.....ഭദ്രയ്ക്ക് ഇഷ്ട്ടമുള്ളയിടത്തേക്ക് പോകാം,,, ഇഷ്ട്ടമുള്ളത് ചെയ്യാം....ഞാനൊരിക്കലും അതിനൊരു തടസ്സമാകില്ല........""" യാതൊരു ഭാവഭേദവുമില്ലാതെ ഞാൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ഭദ്ര പിന്നെയൊന്നും മിണ്ടിയില്ല.....
"ഈ വിഷയത്തിൽ ഇനി കൂടുതൽ സംസാരിച്ച് മുഷിയാൻ എനിക്ക് താൽപ്പര്യമില്ല....താൻ പോയി കിടന്നോളു...എനിക്ക് ഓഫീസിലെ കുറച്ചു ജോലി ചെയ്തു തീർക്കാനുണ്ട്....."" എന്നെ ഒന്ന് നോക്കിയതിനു ശേഷം ഒന്നും മിണ്ടാതെ അവൾ പോയി.....ഭയന്നത് പോലെ അനിവാര്യമായ ആ നിമിഷത്തിനു വേണ്ടി ഞാൻ മനസ്സ് കൊണ്ട് തയ്യാറാകാൻ തീരുമാനിച്ചു....അല്ലേലും നമ്മളെ ഇഷ്ട്ടമില്ലാത്ത ഒരാളെ നിർബന്ധിച്ചു നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല.....അമ്മ പറയാറുള്ളത് പോലെ "ചിലപ്പോൾ നമുക്ക് വേദനയോടെയെങ്കിലും യാഥാർഥ്യത്തെ അംഗീകരിച്ചു കൊണ്ട് അതിനോട് പൊരുത്തപ്പെടേണ്ടി വരും...'' അത്ര തന്നെ....സമയമെടുത്തായാലും നമുക്ക് അതിന് സാധിക്കണം.....'ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..... --------------------------------------------------------- അരമണിക്കൂർ കഴിഞ്ഞു ഉറങ്ങാനായി മുറിയിലേക്ക് ചെന്ന ഞാൻ കാണുന്നത് ഇരു കയ്യും വയറിൽ അമർത്തി വേദന

💬 Comments

View all comments