0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
കൊണ്ട് ബെഡിൽ കിടന്നു പുളയുന്ന ഭദ്രയെയാണ്.....പെട്ടന്ന് ഒന്ന് ഭയന്നെങ്കിലും ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു..... "എന്ത് പറ്റി...വേദന കൂടിയോ...m ''ഹ്മ്മ്....കുറച്ചു ആശ്വാസം തോന്നി തുടങ്ങിയതായിരുന്നു ....ഇപ്പൊ എന്തോ പെട്ടന്ന് വേദന കൂടിയ പോലെ... "" "താൻ വേണ്ടാന്നു പറഞ്ഞത് കൊണ്ടാല്ലേ...അല്ലേൽ ഞാൻ പോയി അപ്പോഴേ വല്ല പെയിൻ കില്ലേഴ്‌സും വാങ്ങി കൊണ്ട് വരുമായിരുന്നു....."" ""സാരമില്ല ,, ഞാനതൊന്നും കഴിക്കാറില്ല....ഇതിപ്പോൾ ആദ്യദിവസമായ്തു കൊണ്ടാണ് ഇത്രയും വേദന.... അത് മാറിക്കൊള്ളും....അനന്തേട്ടൻ കിടന്നോളു.... വേദന സഹിക്കാനാവാതെ കിടന്നു ചുരുളുന്ന ഇവളെ കണ്ടു കൊണ്ട് എനിക്ക് എങ്ങനെ സ്വസ്ഥമായി ഉറങ്ങാനാകും..... അവളുടെ ബുദ്ധിമുട്ട് മനസ്സിലായി ഇനി എന്ത് ചെയ്യും എന്ന ടെൻഷനിൽ നിൽക്കുമ്പോൾ ആണ് എനിക്കാ പെട്ടന്ന് ഒരു കാര്യം ഓർമ്മ വന്നത്....ഇത് പോലെ പീരിയഡ് സമയത്ത് നല്ല വേദനയുണ്ടാകുമ്പോൾ അമ്മ ഏട്ടത്തിക്ക് വാട്ടർ ബാഗിൽ ചൂട് വെള്ളം നിറച്ചു വയറിൽ ആവി പിടിച്ച് കൊടുക്കുന്നത് കണ്ടിട്ടുണ്ട്... "തന്റെ കയ്യിൽ വാട്ടർ ബാഗ് ഉണ്ടോ... ''" എന്റെ ചോദ്യം കേട്ട് അവൾ ആദ്യമൊന്ന് എന്നെ പതിഞ്ഞു നോക്കിയെങ്കിലും പിന്നെ ഷെൽഫിലേക്ക് വിരൽ ചൂണ്ടി... ഭദ്രയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ ഷെൽഫിൽ നിന്നും വാട്ടർ ബാഗുമെടുത്ത് വേഗം കിച്ചണിലേക്ക് പോയി.... സമയം അപ്പോൾ പതിനൊന്നര മണി കഴിഞ്ഞിട്ടുണ്ട്.....അങ്കിളും ആന്റിയും ഉറങ്ങിയിട്ടുണ്ടാകുമെന്ന് തോന്നി......ഞാൻ ഇൻഡക്ഷൻ സ്റ്റവ്വിൽ വച്ച് വെള്ളം ചൂടാക്കി ബാഗിലേക്ക് പകർന്നെടുത്ത് റൂമിലേക്ക് ചെന്നു....ഭദ്ര അപ്പോഴും വയറിൽ പൊത്തിപിടിച്ചു തലയും കുമ്പിട്ടു എഴുന്നേറ്റു ബെഡിൽ തന്നെ ഇരിക്കുകയായിരുന്നു..... ഞാൻ വന്നതറിഞ്ഞു അവൾ മുഖമുയർത്തി എന്നെ ദയനീയമായി ഒന്ന് നോക്കി....വേദന സഹിക്കാനാവാതെ ഞെളിപിരി

💬 Comments

View all comments