0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
കൊള്ളുകയാണ്‌ അവൾ.....പാവം, അവളുടെ ആ അവസ്ഥ കണ്ട് എനിക്ക് ശരിക്കും സങ്കടം വന്നു........ ""ഭദ്രേ,, ഇതു വയറ്റിൽ വച്ച് ആവി പിടിച്ചോളൂ....പതിയെ തടവിയാൽ മതി..."" അവൾ എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി വയറിൽ വച്ച് പതിയെ തടവി....പക്ഷെ വേദന കാരണമൊ എന്തോ അവൾ പിന്നെയും ഞെരങ്ങുന്നുണ്ടായിരുന്നു.....
""നിക്ക് വയ്യാ.... നല്ല വേദനയുണ്ട്..... "" "എന്നാൽ താൻ നേരെ കിടക്ക്,, ഞാൻ ചെയ്തു തരാം..... "" അത് പറഞ്ഞു ഞാൻ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി.....ഭദ്ര പതിയെ നീണ്ടു നിവർന്നു കിടന്നു....ഞാൻ വാട്ടർ ബാഗ് പതിയെ അവളുടെ വയറിൽ അമർത്തി വച്ച് ആവി പിടിച്ച് കൊടുത്തു കൊണ്ടിരുന്നു.... കുറെശ്ശെയായി വേദനയ്ക്ക് ഒരു ആശ്വാസം വരുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി...കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചരിഞ്ഞു കിടക്കാൻ പറഞ്ഞു.... ഒന്നും മിണ്ടാതെ ഞാൻ പറയുന്നതെല്ലാം അവൾ അനുസരിച്ചു......വേദനയ്‌ക്ക് ശമനം വന്നപ്പോഴുള്ള അനുഭൂതിയിലാകണം അവൾ എന്റെ കൈത്തണ്ടയിൽ പിടിച്ച് കൊണ്ട് പതിയെ ഇരുകാലും മടക്കി വച്ച് ചുരുണ്ടു കിടന്നു.......'വേദന കുറവുണ്ടോ'എന്ന എന്റെ ചോദ്യത്തിനു നേർത്ത ഒരു മൂളൽ മാത്രമായിരുന്നു മറുപടി... അങ്ങനെ പത്തു ഇരുപത് മിനിറ്റോളം ഞാൻ ആ വാട്ടർ ബാഗ് അവളുടെ വയറിൽ വച്ച് തടവി കൊടുത്തു.... വേദന വലിഞ്ഞു മുറുകിയിരുന്ന അവളുടെ മുഖത്ത് ആശ്വാസത്തിന്റെ അലയൊലികൾ തെളിയുന്നത് ഞാൻ കണ്ടു..... ശ്വാസഗതികൾ പതിയെ ശാന്തമായി തുടങ്ങിയതോടെ എനിക്കൊരു നനുത്ത പുഞ്ചിരി സമ്മാനിച്ച് അവൾ പതിയെ കണ്ണുകളടച്ചു.....വേദന നൽകിയ ആലസ്യത്താൽ തളർന്നുറങ്ങുന്ന അവളെ നോക്കി ഞാൻ അല്പനേരം നിന്നു.....അന്നേരം അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച്

💬 Comments

View all comments