Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ആ സീമന്ത രേഖയിൽ ചുംബനങ്ങൾ കൊണ്ട് മൂടുവാൻ മനസ്സ് തുടിക്കുന്നതായി എനിക്ക് തോന്നി....അവളുടെ ഇടത് കൈവെള്ള അപ്പോഴും എന്റെ കൈത്തണ്ടയിൽ വച്ചിരുന്നു... ഞാൻ കൈ പതിയെ എടുത്ത് മാറ്റിവയ്ക്കെവേ അവളൊന്ന് ശരീരമനക്കിയപ്പോൾ മാറിടങ്ങളിൽ തല്ലിയലച്ചു കൊണ്ട് ആ നീളൻ താലിമാല പതിയെ ഉതിർന്നു താഴെക്കായി ഭംഗിയോടെ നീണ്ട് വീണ് കിടന്നു......ഇനി എത്ര നാൾ.... ഇനി എത്ര നാളായിരിക്കും ആ താലി മാലയുടെ ആയുസ്സ് എന്ന ചിന്ത മനസ്സിൽ ഉയർന്നപ്പോൾ ശരീരം തളരുന്ന പോലെ തോന്നി....ഞാൻ ബ്ലാങ്കെറ്റ് എടുത്തു അവളുടെ കഴുത്തു വരെ പുതപ്പിച്ചു....ബ്ലാങ്കറ്റിന്റെ മൃദുലത അറിഞ്ഞതും അവൾ ഒന്ന് കൂടി ശരീരമനക്കി ചുരുണ്ടു കൂടി കിടന്നു......അവളുടെ നെറ്റിയിൽ ഒന്ന് വാത്സല്യത്തോടെ തലോടിയതിന് ശേഷം ഞാൻ പോയി താഴെ പായ വിരിച്ചു കിടന്നു....ഇടയ്ക്കൊന്ന് രാത്രിയിൽ എപ്പോഴോ കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ അതെ കിടപ്പ് തന്നെയായിരുന്നു....കാൽ പാദം മുതൽ കഴുത്തറ്റം വരെ ബ്ലാങ്കെറ്റിൽ പുതച്ച്, പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ഗാഡനിദ്രയിലലിഞ്ഞു ചേർന്ന അവളെ തന്നെ നോക്കിയിരുന്ന നേരം പതിയെ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ അറിഞ്ഞു.....
പിറ്റേ ദിവസം എന്നെ വിളിച്ചുണർത്തിയത് ഭദ്രയായിരുന്നു......കുളികഴിഞ്ഞ് തലയിൽ തോർത്ത് മുണ്ട് ചുറ്റി ഒരു ചുവപ്പ് കളർ ചുരിദാർ ധരിച്ചു നിൽക്കുകയായിരുന്നു കക്ഷി.....
"സമയം എട്ടു മണി ആകുന്നു.... ഇന്ന് ഓഫീസിൽ നേരത്തെ പോണംന്ന് പറഞ്ഞിട്ട്.....""
""ഹ്ഹ...തനിക്ക് ഇപ്പൊ വേദനയുണ്ടോ.... ""
""ഇല്ല,, മാറി..""
എന്നെ എഴുന്നേൽപ്പിച്ച് ടേബിൾ ഫാൻ ഓൺ ചെയ്ത് അതിനരികിൽ മുടി തുവർത്തിയുണക്കുന്ന ഭദ്രയെ തന്നെ നോക്കി ഞാൻ അല്പനേരം പായയിൽ തന്നെ
💬 Comments
View all comments