Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ഇരുന്നു....നെറ്റിയിൽ സിന്ദൂരം ചാർത്തവേ ഞാൻ നോക്കുന്നത് കണ്ണാടിയിൽ കൂടി കണ്ട ഭദ്ര 'എന്തേ' എന്ന ഭാവത്തിൽ പുരികമുയർത്തി....''ഒന്നുമില്ല'ന്ന് ചുമൽ കൂച്ചി എഴുന്നേൽക്കവേ ആ കവിളിണയിൽ തെളിഞ്ഞ പുഞ്ചിരി അവൾ സമർത്ഥമായി ഒളിപ്പിക്കുന്നത് എനിക്ക് മനസ്സിലായിരുന്നു.......
വേഗം തന്നെ റെഡിയായി ഞാൻ ഓഫീസിലേക്കിറങ്ങി....മായ പോകുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ എത്തി.....മായ ബാഗ് എല്ലാം പാക്ക് ചെയ്ത് റെഡിയായി നിൽക്കുകയായിരുന്നു.....സെലിൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു എന്ന് മായ അറിഞ്ഞിരുന്നു....എനിക്ക് പ്രൊമോഷൻ കിട്ടിയതിലെ സന്തോഷം രണ്ടു പേരും അറിയിച്ചു....ഇത് പോലെയൊരു സാഹചര്യമായതു കൊണ്ട് അത് ആഘോഷിക്കാൻ കഴിയാതെ പോയതിലെ വിഷമം അവർക്കുണ്ടായിരുന്നു....കുറച്ചു നാളുകൾ കൂടി കഴിഞ്ഞു നമുക്ക് വീണ്ടും ഒത്തു കൂടാം എന്നും, അന്ന് നമുക്ക് ശരിക്കും സെലിബ്രേറ്റ് ചെയ്യാമെന്നും പറഞ്ഞ് ഞാൻ അവരെ ആശ്വസിപ്പിച്ചു.... കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു... സെലിനെ പിരിയുന്നതിൽ മായക്ക് നല്ല സങ്കടമുണ്ട്.....പലപ്പോഴും സെലിനുമൊത്തുള്ള പഴയ കാര്യങ്ങളെല്ലാം ഓർത്തെടുത്ത് അവൾ വിതുമ്പി കൊണ്ടിരുന്നു.....ഇന്നലെ നാട്ടിൽ പോയി അമ്മയെ കണ്ട് യാത്ര പറഞ്ഞ കാര്യമെല്ലാം പറഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല...പിന്നെ അച്ഛന്റെയും ചേട്ടന്റെയും വേർപ്പാട് അവളെ ആ നിമിഷം വല്ലാതെ തളർത്തുന്നുണ്ടായിരുന്നു...സെലിനും ഞാനും അവളെ സമാധാനിപ്പിച്ചു..... എയർപോർട്ടിലേക്ക് പോകാൻ ബുക്ക് ചെയ്ത ടാക്സി വന്നപ്പോൾ ഞങ്ങളോട് യാത്ര പറഞ്ഞു മായ പോകാനായി എഴുന്നേറ്റു.....ഇറങ്ങാൻ നേരം മായ സെലിനെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം പൊട്ടിക്കരഞ്ഞു.....അത് വരെയും കരയാതിരുന്ന സെലിനും സങ്കടം അടക്കാനാവാതെ നിയന്ത്രണം വിട്ട് കരഞ്ഞു പോയി.......മായ പോയി കഴിഞ്ഞ് സെലിനുമായി കുറച്ചു നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഞാൻ ഓഫീസിലേക്ക് പോയത്......സഹപ്രവർത്തകർ പ്രൊമോഷൻ കിട്ടിയതിന്റെ അഭിനന്ദനങ്ങൾ
💬 Comments
View all comments