0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
അറിയിച്ചു....അവർക്കെല്ലാം ചെറിയ തോതിൽ മധുരം വാങ്ങി വിതരണം ചെയ്തു.....അടുത്ത മാസം ആദ്യം ആണ് പുതിയ പൊസിഷനിൽ ഒഫീഷ്യൽ ആയി ചാർജ് എടുക്കേണ്ടത്....ഹാഫ് ഡേ ലീവ് ആക്കി ഞാൻ ഒരു മണിക്ക് മുൻപേ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി....സെലിൻ 'എന്നോട് വരണ്ട'എന്നു നിർബന്ധിച്ചുവെങ്കിലും റെയിൽവേ സ്റ്റേഷനിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് രാവിലെ പോരുമ്പോൾ പറഞ്ഞിരുന്നു......ഉച്ചക്ക് ഞാൻ വരാമെന്ന് പറഞ്ഞത് കൊണ്ട് സെലിൻ എനിക്ക് വേണ്ടി ഭക്ഷണം റെഡിയാക്കിയിരുന്നു......ഇതിനിടയിൽ ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുന്നതിന് മുൻപ് മായ ഞങ്ങളെ വിളിച്ചു സംസാരിച്ചു....ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഞാനും സെലിനും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു....രണ്ടു മണിക്കാണ് ട്രെയിൻ.....ട്രെയിനിൽ കയറുന്നതിന് മുൻപ് എന്റെ തോളിൽ അല്പം നേരം ചാരി നിന്ന അവളുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു....സീൻ കൂടുതൽ സെന്റി ആകാതിരിക്കാൻ ഞാൻ അവളെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചു....അത് കണ്ട് കലി കയറിയ പെണ്ണ് എന്റെ ഇടതു കൈമുട്ടിനു മുകളിലെ മാംസത്തിൽ അവളുടെ പല്ലടയാളവും കൈത്തണ്ടയിൽ നഖം കൊണ്ട് മൂന്നാല് പോറലുകളും സമ്മാനിച്ചാണ് ട്രെയിനിൽ കയറിയത്.....ഒപ്പം, 'ഇനി കുറെ ദിവസം കഴിഞ്ഞല്ലേ കാണു, അത് കൊണ്ട് അവളെ ഇടയ്ക്ക് ഓർമ്മിക്കാൻ അത് ഇരിക്കട്ടെ' എന്നൊരുപദേശവും....എന്നിട്ടും അനുസരണയില്ലാതെ മിഴിനീർ ഒലിച്ചിറങ്ങുന്ന അവളുടെ കവിളിണകൾ എന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാകണം, പെട്ടന്ന് തന്നെ ഷാൾ എടുത്ത് മുഖം അമർത്തി തുടച്ചു കൊണ്ട് ചെറുതായി കണ്ണിറുക്കി ഒരു പുഞ്ചിരിയോടെ അവൾ യാത്ര പറഞ്ഞു........ സെലിനെ യാത്രയാക്കി പോരാൻ നേരമാണ് ഒരു unknown നമ്പറിൽ നിന്നും കാൾ വന്നത്..... വിളിച്ചത് ഭദ്രയായിരുന്നു....ഞാൻ എപ്പോൾ എത്തുമെന്നറിയാൻ വിളിച്ചതാണവൾ....ഓൺ ദി വേ ആണെന്ന് പറഞ്ഞു

💬 Comments

View all comments