0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
ഞാൻ ഫോൺ കട്ട്‌ ചെയ്തു.....വിവാഹം കഴിഞ്ഞു ഇത്ര ദിവസമായിട്ടും ഞാൻ ഭദ്രയുടെ ഫോൺ നമ്പർ അറിഞ്ഞു വയ്ക്കാതിരുന്നതിൽ തെല്ലു ജാള്യത തോന്നി....എന്റെ നമ്പർ ഒരു പക്ഷെ അവൾ വീട്ടിലാരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങി കാണും..... വീട്ടിലെത്തി അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞ് ഞാൻ ഭദ്രയേയും കൂട്ടികൊണ്ട് വൈകുന്നേരത്തിനു മുന്നേ തന്നെ ഇറങ്ങി....കരിനീല കളർ കോട്ടൺ സാരിയായിരുന്നു ഭദ്രയുടെ വേഷം..ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഇട്ട അതെ മെറൂൺ കളർ ഷർട്ടും ബ്ലാക്ക്
പാന്റും........യാത്രയിലുടെ നീളം ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു ഭദ്ര......ഞാനും അവളോടൊന്നും ചോദിക്കാൻ പോയില്ല....കാർ ഹൈവേയിലേക്ക് എന്റർ ചെയ്ത് കുറച്ചു നേരം പോയപ്പോഴാണ് എനിക്ക് രാജശേഖർ സാറിന്റെ കാൾ വരുന്നത്....അത്യാവശ്യമായി ഇപ്പോൾ തന്നെ സാറിന്റെ ഓഫീസിലേക്ക് എത്താൻ പറ്റുമോ എന്ന് ചോദിച്ചായിരുന്നു സർ വിളിച്ചത്.....സുദേവന്റെ കേസിനെപ്പറ്റിയുള്ള ഇൻവെസ്റ്റിഗാഷനിൽ ഒരു vital ബ്രേക്ക് ത്രൂ ഉണ്ടായിട്ടുണ്ടെന്നും അതിനെപ്പറ്റി പറയാനുമാണ് വിളിക്കുന്നതെന്ന് സർ പറഞ്ഞു....എന്റെ ഒപ്പം ഭദ്ര ഉണ്ടെന്ന് അറിഞ്ഞ സർ,'എന്നാൽ വരുമ്പോൾ ഭദ്രയെയും കൂടി ഒപ്പം കൂട്ടിക്കോളാനും' പറഞ്ഞു..... കാൾ കട്ട്‌ ചെയ്ത് ഭദ്രയോട് കാര്യം പറഞ്ഞു ഞാൻ കാർ സാറിന്റെ ഓഫീസിലേക്ക് വിട്ടു.... *********************** DYSP രാജശേഖർ സാറിന്റെ ഓഫീസ് :-::...... അദ്ദേഹത്തിന്റെ റൂമിൽ ടേബിളിന്റെ മറു വശത്തുള്ള രണ്ടു കസേരകളിലായി ഞാനും ഭദ്രയും ഇരുന്നു.....സാറിനോടൊപ്പം, അന്ന് ഞങ്ങളെ question ചെയ്യാൻ വിളിപ്പിച്ച ഉദ്യോഗസ്ഥരിലെ സബ് ഇൻസ്‌പെക്ടറും ഉണ്ട്.....ഞങ്ങളോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം സാർ ഭദ്രയോടാണ് സംസാരിച്ചു തുടങ്ങിയത്...... "എന്താ ഭദ്ര,, ഇപ്പോഴും അനന്തുവിനെപ്പറ്റിയുള്ള സംശയം മനസ്സിൽ നിന്നും മാറിയിട്ടില്ലേ...... ഭദ്ര വിശ്വസിക്കുന്നുണ്ടോ

💬 Comments

View all comments