0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
അനന്തുവാണ് സുദേവന്റെ മരണത്തിന് ഉത്തരവാദി എന്ന്....."" അവസാനം അത് പറഞ്ഞപ്പോൾ സർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു....എന്റെ മുഖത്തും അപ്പോൾ ഒരു ചെറുചിരിയുണ്ടായിരുന്നു..... ""സർ,, അത് ഞാൻ അന്ന്.....അന്ന് എന്റെ ഉള്ളിൽ അങ്ങനെ ഒരു സംശയം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്...അത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതും....പക്ഷെ,, അന്ന് പോലീസ് തന്നെ പറഞ്ഞിരുന്നു അനന്തേട്ടന് ഇതിലൊരു പങ്കുമില്ലന്ന്....."" അല്പം മടിച്ചാണെങ്കിലും തെല്ലു പരിഭ്രമത്തോടെ ഭദ്ര പറഞ്ഞു....പേടി കാരണമോ എന്തോ,, സംസാരിക്കുമ്പോൾ അവൾ സാരിയുടെ തലപ്പു കൈവിരലുകൾ കൊണ്ട് തെരുപ്പിടിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.... ""എന്നാൽ അന്ന് പറഞ്ഞത് തന്നെയാണ്‌ ഇന്നും ഞങ്ങൾക്ക് പറയാനുള്ളത്..... വെറുതെ ആരോ എന്തൊക്കെയോ പറഞ്ഞത് കേട്ട് ഓരോന്ന് ചിന്തിച്ചു കൂട്ടിയപ്പോൾ ഉണ്ടായ ഒരു തെറ്റിധാരണ മാത്രമാണ് ഭദ്രയുടേത്.... അല്ലാതെ സുദേവന്റ കൊലപാതകവുമായി അനന്തുവിനെ കണക്ട് ചെയ്യിക്കാൻ പോന്ന ഒന്നും തന്നെ ഞങ്ങൾക്ക് ഇത് വരെയും കണ്ടെത്താനായിട്ടില്ല.....ആൻഡ് സീ ദിസ്‌,, ഈ കേസന്വേഷണത്തിൽ ഞങ്ങൾക്ക് റീസെന്റ് ആയി ലഭിച്ച ഒരു vital information ആണ് ഇത്...not just an information, we have solid proof and it is also a great break-through to our investigation.....""" ഇൻസ്‌പെക്ടറുടെ കയ്യിൽ ഇരുന്ന ഫയൽ വാങ്ങി മേശപ്പുറത്ത് വച്ച് കൊണ്ടാണ് സാർ അത് പറഞ്ഞത്....... സർ ഇനി എന്താണ് പറയാൻ പോകുന്നതെന്ന ആകാംഷയിൽ ഞാൻ ഇരുന്നു.....ഭദ്രയുടെ മുഖത്തും എനിക്കത് കാണമായിരുന്നു..... ""ആറു മാസം മുൻപ് ബാംഗ്ലൂർ HSR Layout ലെ ഒരു ഹോട്ടലിൽ നിന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.....ചെന്നൈ ബാംഗ്ലൂർ

💬 Comments

View all comments