0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
ദുഃഖഭാരത്താൽ വിങ്ങിപൊട്ടുന്നത് കണ്ടിട്ടും കാണാത്തതു പോലെയിരിക്കാൻ മാത്രം ഞാൻ എന്റെ മനസ്സ് കല്ലാക്കി മാറ്റി....
""നമുക്ക് പിരിയാം................"" എന്റെ ആ സ്വരം കാതുകളിൽ ഇടിത്തീയായി പതിഞെന്ന പോലെ ഭദ്ര എന്നെ ഞെട്ടിത്തിരിഞ്ഞു നോക്കി.....കേട്ടത് സത്യമാണോ എന്ന ഭാവത്തോടെയാണ്‌ അവളിരുന്നത്.....എന്നെത്തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭദ്രയെ ഞാൻ ഇടംകണ്ണാലെ ശ്രദിച്ചുവെങ്കിലും വണ്ടികൾ ആർത്തിരമ്പി പാഞ്ഞു കൊണ്ടിരിക്കുന്ന റോഡിലേക്ക് തന്നെ ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ട് ഞാൻ തുടർന്നു..... '"താനും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്.....എത്ര നാളെന്നു കരുതി നമ്മൾ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകും.... എനിക്കും മടുത്തു തുടങ്ങി ഈ ജീവിതം....എന്നെങ്കിലും ഒരിക്കൽ താൻ എന്നെ സ്നേഹിച്ചു തുടങ്ങും എന്ന വിശ്വാസമായിരുന്നു ഇത് വരെയും....എന്നാൽ എനിക്ക് ഇപ്പോൾ ആ വിശ്വാസം നഷ്ട്ടപ്പെട്ടു.....എനിക്കറിയാം ഒരു ഭർത്താവായി തനിക്ക് എന്നെ കാണാൻ ഒരിക്കലും കഴിയില്ല എന്ന്.....അന്നത്തെ ആ ഒരു സാഹചര്യത്തിൽ എല്ലാവരുടെയും നിർബന്ധപ്രകാരമാണ് താൻ ഞാനുമായുള്ള ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും എനിക്കില്ലാതെ പോയി....ഇഷ്ട്ടപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ സാധിച്ച സന്തോഷത്തിൽ മതിമറന്നു നിന്നിരുന്ന എന്റെ മനസ്സിൽ അതൊന്നും അപ്പോൾ കേറി വന്നില്ല.....ആയിരുന്നേൽ നമ്മുടെ ജീവിതം ഇങ്ങനെയൊന്നും ആകുമായിരുന്നില്ല..അല്ലേ.....??? തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു...അല്ല, ഇഷ്ട്ടമാണ്.. ഇപ്പോഴും....പിരിയാൻ ആഗ്രഹമുണ്ടായിട്ടല്ല,, പക്ഷെ വേണ്ടാ,, ഇനിയും തന്നെ എന്റെ താലി എന്ന ബന്ധനത്തിൽ ഒതുക്കി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.....തന്റെ ജോലികാര്യം നാളെത്തന്നെ നമുക്ക് വീട്ടിൽ അവതരിപ്പിക്കാം....ഒരാഴ്ച വരെയൊന്നും കാത്തു നിൽക്കണ്ടാ..തനിക്ക് ഓക്കേയാണങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തന്നെ ഭദ്രയെ എറണാകുളത്ത് കൊണ്ട് വിടാം.......പിന്നെ ബാക്കി ലീഗൽ ഫോർമാലിറ്റീസ് അല്ലേ... അത് അതിന്റെ

💬 Comments

View all comments