0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
വഴിക്ക് നടന്നോളും....ഒരു വർഷമെങ്കിലും ആകാതെ ഡിവോഴ്സ് കിട്ടാൻ സാധ്യതയില്ല....mutual consent ആണെങ്കിൽ പോലും മിനിമം ആറു മാസമെങ്കിലും എടുക്കുമെന്ന് തോന്നുന്നു.....സൊ, ഞാൻ കെട്ടിയ താലി ഉപേക്ഷിച്ചാലും രേഖകളിൽ അത്രയും കാലം കൂടി താൻ എന്റെ ഭാര്യയായിരിക്കും കേട്ടോ...ആ ബുദ്ധിമുട്ട് സഹിക്കാതെ തനിക്ക് വേറെ നിവൃത്തിയില്ല...ഐ ആം ഹെല്പ്ലസ്.....വീട്ടിലെല്ലാവര്ക്കും നല്ല വിഷമമുണ്ടാകും...സാരമില്ല, അവരെ ഞാൻ സാവകാശം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കൊള്ളാം....പെട്ടന്ന് കേട്ടാൽ അവർക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല....എല്ലാവർക്കും ഇഷ്ട്ടമാണ് നിന്നെ ഒരുപാട്....ഭദ്ര എന്നും സന്തോഷമായിട്ടിരിക്കണം....കൂടെ ജീവിക്കാനൊ ഇനി നേരിട്ട് കാണാനോ കഴിഞ്ഞില്ലെങ്കിലും എനിക്ക് അത് മാത്രം കേട്ടാൽ മതി....."" ഞാൻ പറഞ്ഞു നിർത്തിയതും നിസ്സംഗമായിരുന്നു ഭദ്രയുടെ മുഖം....കണ്ണുകൾ നിർജീവമായിരുന്നു...എല്ലാം അറിഞ്ഞിട്ടും തനിക്ക് പറയാനുള്ളത് കേൾക്കാനൊ പശ്ചാത്തപിക്കാനോ അവസരം നൽകാതെ എന്നിൽ നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിരുന്നിരുന്നില്ലന്നു തോന്നി.... മനപ്പൂർവം അവളെ അവഗണിക്കാൻ ശ്രമിക്കുന്ന എന്നിൽ നിന്നും മുഖം തിരിച്ചു പുറത്തേക്ക് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അവൾ ഇരുന്നു.... "എത്രയും പെട്ടന്ന് തന്നെ തനിക്ക് എന്റെയൊപ്പമുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെടാം...ഇനിയും ഇഷ്ട്ടമില്ലാതെ ഇങ്ങനെ കടിച്ചു തൂങ്ങേണ്ട കാര്യമില്ല...നമ്മൾ രണ്ടു പേരുടെയും നല്ലതിന് വേണ്ടി ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്.....""
ഞാൻ പറയുന്നത് മുഴുവൻ കേട്ട് ഭദ്ര ഇരുന്നു....നീണ്ട നിശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ...നേരം സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു....ഞാൻ പുറത്തേക്ക് നോക്കി...അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശത്തെ കാർമേഘങ്ങൾ വന്ന് പൊതിയാൻ തുടങ്ങിയിട്ടുണ്ട്....ലക്ഷണം കണ്ടിട്ട് തിമിർത്ത് പെയ്യാൻ കണക്കു കൂട്ടി കൊണ്ടാണ് മഴയുടെ വരവ് എന്ന് തോന്നുന്നു....പല തരം കിളികൾ പാറിപറന്ന് പോകുന്നത് കാണാം.....കാറിലെ ഏസിയുടെ തണുപ്പ് സഹിക്കാൻ

💬 Comments

View all comments