0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
എതിർപ്പ് ഒന്നും ഒരു തടസ്സമായിരുന്നില്ല.....ആരോരുമില്ലാത്ത ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്നത് തനിക്കും തന്റെ കുടുംബത്തിനും ഭാവിയിൽ ഒരു ബാധ്യതയായി തീരില്ലേ എന്ന ഭയമായിരുന്നു വല്ല്യമ്മയ്ക്ക്.......അങ്ങനെ ചിന്തിച്ച വല്ല്യമ്മയെ ഞാനൊരിക്കലും കുറ്റം പറയില്ല....ആരോരുമില്ലാത്ത എനിക്ക് അഭയം തന്നില്ലേ അവർ... കിടക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും തന്നു.....വല്ല്യച്ചനോടു ഒരിക്കലും തീരാത്ത കടപ്പാട് ഉണ്ട് എനിക്ക്......ആ മനുഷ്യനെ ഓർത്തു കൊണ്ട് കൂടിയാണ്‌ അന്ന് ആ സാഹചര്യത്തിൽ ഞാൻ അനന്തേട്ടനുമായുള്ള കല്യാണത്തിന് സമ്മതിച്ചത്......"""" ""അപ്പോൾ ഞാൻ കരുതിയ പോലെ തന്നെ പൂർണസമ്മതത്തോടെയല്ല താൻ ഈ വിവാഹത്തിനു സമ്മതിച്ചത്....അല്ലേ.....?? തനിക്ക് എന്നെ ഒട്ടും ഇഷ്ട്ടമല്ലായിരുന്നോ....??""" പെട്ടന്ന് ഇടയിൽ കയറി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ഭദ്ര നിസ്സംഗമായി എന്നെ നോക്കി...... ""എനിക്ക്....എനിക്ക് പേടിയായിരുന്നു ഏട്ടാ.....എല്ലാവരെയും പേടിയായിരുന്നു.....അന്ന് അനന്തേട്ടൻ പെട്ടന്ന് എന്നോട് ഇഷ്ട്ടമാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എന്തോ വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു.....അനന്തേട്ടന്റെ ഒപ്പം വീടിന്റെ മുന്നിൽ കാറിൽ ചെന്നിറങ്ങാൻ പോലും ഞാൻ മടിച്ചത് എനിക്ക് വല്ല്യമ്മയെ അത്ര പേടിയായിരുന്നത് കൊണ്ടാ.....കൂടെ പഠിച്ച ആൺപിള്ളേരോട്
പോലും മിണ്ടുന്നത് പോയിട്ട് അവരെ ഒന്ന് നേരെ നോക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല....പിന്നെ കുഞ്ഞു നാള് മുതലേ വല്ല്യമ്മയുടെ അനിയൻ ആ നടേശൻ എന്ന് പറയുന്ന ആളുടെ എന്നോടുള്ള പെരുമാറ്റവും....പലപ്പോഴും ദുഷിച്ച ഒരു കണ്ണോടെയാണ് അയാൾ എന്നെ കണ്ടിരുന്നതും എന്റെ അടുത്തേക്ക് വന്നിരുന്നതും....സത്യം പറഞ്ഞാൽ അയാളെ എനിക്ക് കാണുന്നതെ പേടിയായിരുന്നു....വല്ല്യമ്മയോട് പറഞ്ഞാലും വല്ല്യമ്മ അനിയനെ സംശയിക്കില്ല...എന്നെയെ കുറ്റം പറയു....അനന്തേട്ടന് അറിയോ,ഭാര്യ ഉപേക്ഷിച്ചു പോയ അയാൾക്ക് വേണ്ടി, മോളുടെ പ്രായമുള്ള എന്നെ വിവാഹം വരെ ആലോചിച്ചിട്ടുള്ള ആളാ എന്റെ വല്ല്യമ്മ എന്ന് പറയുന്ന സ്ത്രീ....എന്നെ

💬 Comments

View all comments