0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്നും ഒഴിവാക്ക്ണം എന്ന് മാത്രമേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ..... വല്ല്യച്ഛന്റെയും ദിനേഷേട്ടന്റെയും എതിർപ്പ് കാരണമാ അന്ന് ആ ആലോചന നടക്കാതെ പോയത്....അല്ലെങ്കിൽ എന്റെ വാക്കിനോ ഇഷ്ട്ടത്തിനോ അവിടെ വിലയുണ്ടാകില്ലായിരുന്നു...."" അത് പറയുമ്പോൾ വിങ്ങിപ്പൊട്ടൻ തുടങ്ങിയ കണ്ണുനീരിനെ തടഞ്ഞു നിർത്താൻ അവൾ കഷ്ട്ടപ്പെട്ടു.....മൂക്കിൻ തുമ്പിൽ അടിഞ്ഞ നീണ്ട കരച്ചിലിന്റെ അവശേഷിപ്പ് എന്നൊണമുള്ള ചുവപ്പ് നിറം സാരിത്തുമ്പാൽ തുടച്ചു കൊണ്ട് ചെറിയ ഏങ്ങലടികളോടെ അവൾ തുടർന്നു..... ""അനന്തേട്ടന് ഓർമ്മയുണ്ടോ,, അന്ന് രേഷ്മേച്ചിയുടെ കല്യാണത്തലേന്ന് ആദ്യമായി നമ്മൾ തമ്മിൽ കണ്ടത്....അന്ന് വീട്ടിൽ തിരക്കൊഴിഞ്ഞ ഒരിടത്തു വച്ചു കണ്ടപ്പോൾ അയാൾ എന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചു....ആ ദുഷ്ടന്റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ടു വരുമ്പോഴാ ഞാൻ അനന്തേട്ടന്റെ ദേഹത്ത് കൂട്ടിയിടിച്ചത്....പിന്നെ ഈയടുത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഒരു പെൺകുട്ടിക്ക് സംഭവിച്ച ദുരന്തവും എനിക്ക് ആണുങ്ങളോട് ഭയവും തീരെ വെറുപ്പുമൊക്കെ തോന്നാൻ കാരണമായി.....അവൾ ഒരു പാവമായിരുന്നു.....ചതിച്ചതാ അതിനെ ഒരു ദുഷ്ടൻ....പ്രണയം നടിച്ചു കൂടെ കൂടി ഒടുക്കം ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ പെൺകുട്ടികളെ വലിച്ചെറിഞ്ഞു പോകുന്ന ചില കാമപ്രാന്തൻമാർ........പ്രായം കൊണ്ട് എന്നെക്കാൾ മുതിർന്നവളായിരുന്നു അവൾ....കോളേജിൽ എന്റെ സീനിയർ ആയിരുന്നപ്പോൾ പരിചയപ്പെട്ടതായിരുന്നു.....കോളേജ് വിട്ടപ്പോൾ പതിവായി നേരിട്ട് കാണാൻ സാധിക്കാറില്ലെങ്കിലും ഫോണിലൂടെയും മറ്റും ഞങ്ങൾ സൗഹൃദം നിലനിർത്തി പോന്നു.....ആത്മഹത്യ ചെയ്യുകയായിരുന്നു ആ പാവം.....പേര് പറഞ്ഞാൽ അനന്തേട്ടൻ അറിയും.....വൈഗ........അനന്തേട്ടന്റെ ഒപ്പം ഓഫീസിൽ വർക്ക്‌ ചെയ്തിരുന്ന കുട്ടിയാ..."" ""വൈഗ....വൈഗയെ താൻ അറിയുമോ....."" പെട്ടന്ന് വൈഗയെ ഭദ്രയ്ക്ക് പരിചയമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാനൊന്ന് അമ്പരന്നിരുന്നു..... ""വടക്കാഞ്ചേരി വ്യാസ കോളേജിൽ എന്റെ സീനിയർ ആയിരുന്നു വൈഗേച്ചി....അന്ന് കണ്ടപ്പോൾ ഞാൻ ആ

💬 Comments

View all comments