Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
കാര്യം അനന്തേട്ടനോട് പറയാൻ വിട്ടു പോയതായിരുന്നു.... അവസാനമായി ആ പാവത്തെ ഒരു നോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല.... ബോഡി നാട്ടിലേക്ക് കൊണ്ട് പോയതിന് ശേഷം പിറ്റേ ദിവസമാണ് ഞാൻ മരണവിവരം അറിഞ്ഞത്.....അവിടെ പോയി കാണണം എന്നുണ്ടായിരുന്നെങ്കിലും വല്ല്യമ്മ എന്നെ പോകാൻ അനുവദിച്ചില്ല.....അനന്തേട്ടൻ അന്ന് എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞതിന്റെ പതർച്ചയിലും ടെൻഷനിലുമൊക്കെ ഇരുന്നിരുന്നപ്പോഴാണ് പെട്ടെന്നുള്ള വൈഗച്ചിയുടെ മരണവാർത്ത ഞാൻ അറിയുന്നത്..... മാനസികമായി ആകെ തളർന്നിരുന്നു ഞാൻ അപ്പോൾ..... ആ ദിവസമാണ് സുദേവന്റെ വിവാഹലോചനെയെപ്പറ്റി വല്ല്യമ്മ എന്നോട് പറയുന്നത്....എല്ലാവർക്കും താല്പര്യമുള്ള ബന്ധം....വല്ല്യച്ചനോടുള്ള കടപ്പാടിന്റെയും നന്ദിയുടെയും കണക്കു നോക്കിയപ്പോൾ വല്ല്യമ്മയുടെ നിർബന്ധത്തിനു വഴങ്ങി സുദേവനുമായുള്ള വിവാഹത്തിനു സമ്മതം മൂളാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു.....അപ്പോഴും അയാളുമായി എനിക്കൊരിക്കലും പൊരുത്തപ്പെടാൻ സാധിക്കില്ലന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു......പെണ്ണ് കാണാൻ വന്ന ദിവസത്തെ അയാളുടെ മുഖം പോലും ഞാൻ ഓർക്കുന്നില്ല....ആ മുഖത്തേക്ക് നോക്കിയില്ലാന്ന് പോലും വേണമെങ്കിൽ പറയാം...വിവാഹം ഉറപ്പിച്ചു...ദിവസങ്ങൾ കടന്നു പോയി....സുനിശ്ചിതമായ യാഥാർഥ്യത്തെ ഉൾകൊള്ളാൻ ഞാൻ മനസ്സ് കൊണ്ട് ഒരുങ്ങി.....അയാളുമൊത്തുള്ള ഒരു ജീവിതത്തെപ്പറ്റി പതിയെ ഞാനും സ്വപ്നം കാണാൻ തുടങ്ങി.....ആ ഒരു
മാസക്കാലത്തിനിടയിൽ ഒരിക്കൽ പോലും അയാളുമായുള്ള സംസാരത്തിൽ ഒരു അസ്വഭാവികതയും എനിക്ക് തോന്നിയിരുന്നില്ല.... പക്ഷെ ഇങ്ങനെയൊരു ചതി....ഇത്രയും നീചമായ ഒരു മുഖം അയാൾക്കുണ്ടാകുമെന്ന് ഞാൻ എന്നല്ല വീട്ടിലാരും തന്നെ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല......""""
"'അപ്പോഴും നീ സംശയിച്ചതും പഴി പറഞ്ഞതും എന്നെയല്ലേ ഭദ്ര......""
ഇടറിയ ശബ്ദത്തിൽ ഞാൻ അത് ചോദിച്ചപ്പോൾ അവളെന്നെ ദയനീയമായി നോക്കി....പെട്ടന്ന് എഴുന്നേൽക്കാൻ നോക്കിയ ഭദ്ര കാലു തെറ്റി വീഴാൻ പോയതും ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു....അവളുടെ വലതു കാലിൽ
💬 Comments
View all comments