Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
നിന്നും ചെരുപ്പ് ഊരിപോയിരുന്നു അന്നേരം..... എഴുന്നേറ്റ് ഞാനത് എടുത്തു അവളുടെ കാലിനരികിലേക്ക് ഇട്ട് കൊടുത്തു....ചെരുപ്പ് ഇടാൻ നേരം മറഞ്ഞു കിടന്നിരുന്ന സാരി കാലിൽ നിന്നും അൽപ്പം സ്ഥാനം മാറിയപ്പോൾ ചെരുപ്പിന്റെ സ്ട്രാപ് മുറുകി അവളുടെ കാലിൽ ചെറിയ ചുവന്ന പാടുകൾ ഞാൻ കണ്ടു......അന്നേരം തോന്നിയ ഒരു ഉൾപ്രേരണയിലോ അനുകമ്പയിലോ എന്തോ ഞാൻ ആ പാടുകളിലൂടെ വിരൽ ഓടിച്ചു കൊണ്ട് മെല്ലെയാ കാൽപാദത്തിലൊന്നു തഴുകി..... പെട്ടന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത ഞാൻ തലയുയർത്തി നോക്കിയപ്പോൾ കണ്ടത് ആർദ്രമായ് എന്നെത്തന്നെ നോക്കി കൊണ്ട് നിൽക്കുന്ന ഭദ്രയെയാണ്....ഒരു ചെറു പുഞ്ചിരി ആ കവിളിണയിൽ തെളിഞ്ഞുവെങ്കിലും പെട്ടന്ന് തന്നെ അത് മാഞ്ഞു...... മെല്ലെ കൈകൾ പിൻവലിച്ച് ഞാൻ എഴുന്നേറ്റു ഭാവഭേദമൊന്നും കൂടാതെ നിന്നു......അൽപ നേരത്തെ മൗനത്തിനു ശേഷം ഭദ്ര പറഞ്ഞു തുടങ്ങി....
'"അനന്തേട്ടാ അത്...അന്ന് ഞാൻ സുദേവന് എന്ത് പറ്റി എന്നറിയാത്ത ടെൻഷനിൽ ആയിരുന്നു...അനന്തേട്ടനെ അപ്പോഴൊന്നും ഞാൻ സംശയിച്ചിരുന്നില്ല....പെട്ടന്ന് ഞാൻ അനന്തേട്ടന്റെ ഭാര്യയായി മാറി എന്ന സത്യം അംഗീകരിക്കാൻ അന്നത്തെ ആ ഒരു മാനസികാവസ്ഥയിൽ എനിക്ക് കുറച്ചു സമയം വേണമായിരുന്നു.....വീട്ടിലെ ബാക്കി എല്ലാവരുമായും ഞാൻ പെട്ടെന്നടുത്തപ്പോൾ അനന്തേട്ടനോട് മാത്രം ഞാൻ അകൽച്ച കാണിച്ചത് അത് കൊണ്ടാണ്.....പക്ഷെ രേഷ്മേച്ചി ഏട്ടനെപ്പറ്റി മോശമായി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ,, ഇഷ്ട്ടപ്പെട്ട പെണ്ണിനെ കിട്ടാൻ വേണ്ടി എന്തിനും മടിക്കാത്ത ആണുങ്ങളുണ്ടെന്ന യാഥാർഥ്യത്തെ എനിക്ക് തള്ളിക്കളയാൻ പറ്റിയില്ല....സുദേവന്റെ കൊലപാതക വാർത്ത അറിഞ്ഞു ആകെ താളം തെറ്റിയ മനസ്സുമായി നിന്നിരുന്ന എന്റെ മനസ്സിൽ 'ആ കൊലപാതകത്തിനു പിന്നിൽ എന്ത് കൊണ്ട് അനന്തേട്ടനായിക്കൂടാ കാരണക്കാരൻ 'എന്ന് രേഷ്മേച്ചി സംശയം പറഞ്ഞപ്പോൾ ഒരു പക്ഷെ അത് സത്യമായിരിക്കുമെന്ന്
💬 Comments
View all comments