Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ഞാൻ വിശ്വസിച്ചു പോയി......കുഞ്ഞ് നാള് മുതലേ കാണുന്ന രേഷ്മേച്ചിയുടെ ആ വാക്കുകൾ എന്നിൽ വല്ലാതെ തറച്ചു പോയിരുന്നു....ഏട്ടൻ എന്നോട് പൊറുക്കണം...അപ്പോഴേത്തെ പൊട്ടബുദ്ധിക്ക് ഞാൻ എന്തൊക്കെയോ അവിവേകം വിളിച്ചു പറഞ്ഞു പോയതാണ്.....പക്ഷെ പോലീസുകാർ ഈ സംഭവത്തിൽ അനന്തേട്ടന് ഒരു പങ്കുമില്ലന്ന് ഉറപ്പിച്ച് പറഞ്ഞപ്പോൾ പിന്നെ ഏട്ടനെ വിശ്വസിക്കാതിരിക്കാൻ എന്റെ കയ്യിൽ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല.... രേവതിചേച്ചിയും മീനാക്ഷിചേച്ചിയും പറഞ്ഞു ഞാൻ അറിഞ്ഞിട്ടുള്ള അനന്തേട്ടന് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ലാന്ന് പിന്നീട് എനിക്ക് ആലോചിച്ചപ്പോൾ തോന്നി........ ഒപ്പം ഇത്രയും ദിവസവും എന്റെ കൂടെ കഴിഞ്ഞ അനന്തേട്ടനിൽ നിന്നും ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയതുമെല്ലാം എന്റെ ആ തോന്നൽ ശരി വച്ചു....എന്നെ ഇഷ്ട്ടമായിരുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിലും അന്നത്തെ ആ സാഹചര്യത്തിൽ എന്റെയും എന്റെ വീട്ടുകാരുടെയും വിഷമം കണ്ട് എന്നെ സ്വീകരിച്ച ആളല്ലേ....കല്യാണം കഴിഞ്ഞ പെണ്ണായിട്ടും ഞാനിപ്പോഴും കന്യകയായി ഇരിക്കുന്നത് എന്റെ പൂർണ സമ്മതത്തോടെയല്ല ഈ വിവാഹം നടന്നതെന്ന് അനന്തേട്ടൻ കരുതിയത് കൊണ്ടല്ലേ..... എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണമായിരുന്നു നമ്മുടെ ബെഡ് റൂമിൽ പോലും അനന്തേട്ടൻ എന്നോട് പെരുമാറിയിരുന്നത്......ഒരിക്കൽ പോലും ഒരു ഭർത്താവിന്റെ അവകാശമോ അധികാരമോ എന്റെ അടുത്ത് സ്ഥാപിക്കാൻ അനന്തേട്ടൻ ശ്രമിച്ചിട്ടില്ല.... """
""ഒന്നുമില്ലെങ്കിലും രേഷ്മയ്ക്ക് എന്നോട് ഇങ്ങനെ വിരോധം തോന്നാൻ മാത്രം കാരണമെന്തെന്ന് നീ അന്വേഷിച്ചിരുന്നോ??? ഒരിക്കലെങ്കിലും.....???""
എന്റെ ഉള്ളിലെ അമർഷം അപ്പോഴും ബാക്കിയായിരുന്നു....
""എനിക്കറിയാം ഏട്ടാ... അതെനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു എന്ന്....അന്ന് പോലീസുകാർ പറഞ്ഞ കാര്യം രേഷ്മേച്ചിയോട് ഞാൻ പറഞ്ഞിരുന്നു...അപ്പോഴും ഏട്ടനെ തന്നെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയായിരുന്നു രേഷ്മേച്ചിക്ക്....ആദ്യം മുതലേ ഞാൻ അനന്തേട്ടനെ വിവാഹം കഴിക്കുന്നത് രേഷ്മേച്ചി എതിർത്തിരുന്നു.....അന്ന് വല്ല്യമ്മ ഗ്രീൻ
💬 Comments
View all comments