0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
രീതിയിൽ അനന്തേട്ടനും കൂട്ടുകാരനും കണ്ടുവെന്നും അത് മനസ്സിലായ രേഷ്മേച്ചി ഏട്ടനുമായി വഴക്കിനു വന്നു എന്നും ഞാൻ അറിഞ്ഞു...അന്ന് മോശമായി സംസാരിച്ച രേഷ്മേച്ചിയെ ഏട്ടൻ തല്ലിയതും എല്ലാം.....നിങ്ങൾ തമ്മിൽ സംസാരിച്ചതും വഴക്ക് ഉണ്ടായതുമെല്ലാം നീതുവേച്ചി കണ്ടിരുന്നു.....നമ്മുടെ കല്യാണത്തിനാണ് നീതുവേച്ചിക്ക് അനന്തേട്ടനെ മനസ്സിലായതെന്ന് മാത്രം....."""" അപ്പോഴാണ് അന്ന് രേഷ്മയും റോഷനും തമ്മിലുള്ള സംസാരത്തിനിടയിൽ നിന്ന് നീതു എന്നൊരു പേര് രേഷ്മ പറഞ്ഞിരുന്നതായി എനിക്ക് ഓർമ്മ വന്നത്........ ""അന്ന് രേഷ്മയുടെ ഒപ്പം ഉണ്ടായിരുന്ന ആൾ ആരായിരുന്നു എന്ന് നീതു പറഞ്ഞോ നിന്നോട്.....??? ''' ""ഉവ്വ് ഏട്ടാ...അയാളെ എനിക്കറിയാം....ഞാനും നീതുവേച്ചിയും പുറത്ത് പലയിടത്തും വച്ച് അയാളെ മുൻപും രേഷ്മേച്ചിയുടെ ഒപ്പം കണ്ടിട്ടുണ്ട്....റോഷനെന്നോ എന്തോ മറ്റോ ആണ് ആളുടെ പേര്....അയാൾ ബാംഗ്ലൂരിൽ തന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ആളാണ്ന്നാ ഞങ്ങളോടു രേഷ്മേച്ചി പറഞ്ഞിരുന്നത്......പക്ഷെ അവര് തമ്മിൽ മോശമായ രീതിയിൽ ഒരു ബന്ധം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു...അന്ന് രാത്രി അത് മനസ്സിലായപ്പോൾ അനന്തേട്ടനും വീട്ടുകാരും പോയതിനു ശേഷം അക്കാര്യവും പറഞ്ഞ് നീതുവേച്ചിയും രേഷ്മേച്ചിയും തമ്മിൽ വഴക്ക് ഉണ്ടായെന്നും അപ്പോഴത്തെ ദേഷ്യത്തിന് രേഷ്മേച്ചി നീതുവേച്ചിയെ തല്ലുകയും ചെയ്തുത്രേ....അന്നവർ തമ്മിൽ പിണങ്ങി....പിറ്റേ ദിവസം നീതുവേച്ചി കല്യാണത്തിനും വന്നില്ല....ഇപ്പോൾ അവർ തമ്മിൽ ഒരു കോൺടാക്റ്റുമില്ല.....പിന്നെ....പിന്നെ ഏട്ടാ.....""
"എന്താ...എന്താ ഭദ്രാ....എന്താണേലും പറഞ്ഞോളൂ......"" ഭദ്രയുടെ സ്വരത്തിൽ അപ്പോൾ ചെറിയ ഭീതി കലർന്നിരുന്നു.... ""അയാള്...രേഷ്മേച്ചിയുടെ ഒപ്പമുണ്ടായിരുന്ന ആ ആള് ഒരിക്കൽ എന്നോട്......എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്.....അന്ന് അയാളെ ഞാൻ തല്ലി.....വിവരമറിഞ്ഞ രേഷ്മേച്ചി തല്ക്കാലം അത് ആരോടും പറയണ്ട എന്നും ആ പ്രശ്നം താൻ കൈകാര്യം ചെയ്തു കൊള്ളാമെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു...പിന്നെ ഒരു ദിവസം രേഷ്മേച്ചി

💬 Comments

View all comments