0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4.1K
എന്നോട് പറഞ്ഞു,, ആ സംഭവത്തിന്റെ പേരിൽ അയാളുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും അവസാനിപ്പിച്ചു എന്ന്, ഇപ്പോൾ അവർ തമ്മിൽ ഒരു ബന്ധവുമില്ലന്ന്.....അത് കള്ളമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി അനന്തേട്ടാ....വിവാഹത്തിനു ശേഷവും രേഷ്മേച്ചി അയാളുമായി അടുപ്പം തുടരുന്നുണ്ടോന്ന് എനിക്ക് ഇപ്പൊ സംശയമുണ്ട്........""" ""അന്ന് രേഷ്മയുടെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം നീ എവിടെയെങ്കിലും പോയിരുന്നോ......???? "" മനസ്സിൽ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയെങ്കിലും ആ ഒരു സംശയം മാത്രം എന്നിൽ ബാക്കിയായി....അന്ന് രേഷ്മയും റോഷനും തമ്മിലുള്ള സംസാരത്തിൽ പറഞ്ഞു കേട്ട ആ പെൺകുട്ടി....അതാരായിരുന്നു...നീതുവായിരുന്നോ അത് എന്ന് ഞാൻ ആദ്യമൊന്ന് സംശയിച്ചുവെങ്കിലും രേഷ്മയുമായി വഴക്ക് കൂടി പിണങ്ങിയ സ്ഥിതിക്ക് നീതു ആയിരിക്കില്ല പോയിരിക്കുക എന്ന് ഞാൻ കണക്കുകൂട്ടി....പിന്നെ സാധ്യതയുള്ള ആൾ ഭദ്ര ആണ്....... ""ഇല്ലാ ഏട്ടാ,, ഞാൻ എവിടെയും പോയില്ല... പക്ഷെ അന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു ....ഒരു സുഹൃത്ത് വഴി രേഷ്മച്ചി എനിക്ക് വേണ്ടി recommend ചെയ്തതായിരുന്നു ആ ഇന്റർവ്യൂ....അത് എന്തായാലും അറ്റൻഡ് ചെയ്യണമെന്ന് എന്നോട് രേഷ്മേച്ചി ആവശ്യപ്പെട്ടിരുന്നു......."" "" എവിടെ വച്ചായിരുന്നു ഇന്റർവ്യൂ....ഏത് കമ്പനി .....??? ""കമ്പനിയുടെ പേര് എനിക്കോർമ്മയില്ല... തൃശ്ശൂരിലെ ഹോട്ടൽ ഗരുഡയിൽ വച്ചായിരുന്നു ഇന്റർവ്യൂ......"' ""അവിടെ വച്ചോ.....''' കല്യാണത്തിന് പങ്കെടുക്കാൻ വന്നിട്ടുണ്ടായിരുന്ന സുദേവന്റെ സുഹൃത്തുക്കളും അതെ ഹോട്ടലിൽ തന്നെയായിരുന്നു താമസിച്ചിരുന്നത് എന്ന കാര്യം ഞാൻ ഓർത്തു അപ്പോൾ...... '"അതെ ഏട്ടാ...അവിടെ ആ കമ്പനി വക ഒരു office premise ഉണ്ടെന്ന്......അവിടെ വച്ചായിരുന്നു ഇന്റർവ്യൂ....പക്ഷെ എനിക്ക് അന്നത് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല.....കല്യാണപിറ്റേന്ന് വീട്ടിൽ ഒരുപാട് ജോലിയുണ്ടായിരുന്നതിനാൽ ആ പേരും പറഞ്ഞ് വല്യമ്മ എന്നെ പോകാൻ

💬 Comments

View all comments