Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
അനുവദിച്ചില്ല.....എന്നെ ഇന്റർവ്യൂന് വിടാതിരുന്നതിന്റെ പേരിൽ രേഷ്മേച്ചി വല്ല്യമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു അന്ന്.... ""
''ഹ്മ്മ്....ആ പെണ്ണുംപിള്ളയുടെ ദ്രോഹം കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ...''
ഞാൻ മനസ്സിൽ മുറുമുറുത്തു......
"എന്താ അനന്തേട്ടൻ പറഞ്ഞെ......''
""ഏയ്യ് ഒന്നുമില്ല......""
എന്റെ അരികിലേക്ക് നിന്ന് കൊണ്ട് അവൾ തുടർന്നു.....
""എനിക്കറിയാം അനന്തേട്ടന് എന്നോട് ഒരിക്കലും പൊറുക്കാൻ സാധിക്കില്ല എന്ന്....സത്യമെന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ഞാൻ എന്റെ അനന്തേട്ടനെ കുറ്റപ്പെടുത്തി.....എന്റെ പൊട്ടബുദ്ധിക്ക് ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു പോയതാ ഏട്ടാ......ഒരു പക്ഷെ അന്ന്...അന്നയാൾ എന്റെ കഴുത്തിൽ താലി കെട്ടിയിരുന്നെങ്കിൽ...എന്റെ ജീവിതം.....അന്നെന്നെ രക്ഷിച്ച ആളല്ലേ അനന്തേട്ടൻ...എനിക്കൊരു ജീവിതം തന്നത് അനന്തേട്ടനല്ലേ.....ആ അനന്തേട്ടനെ ഉപേക്ഷിച്ചു ഞാൻ പോകണമെന്നാണോ അനന്തേട്ടൻ പറയുന്നത്....എല്ലാ സത്യങ്ങളും അറിഞ്ഞിട്ട് എനിക്ക് അതിന് സാധിക്കുമെന്ന് അനന്തേട്ടന് തോന്നുന്നുണ്ടോ ഇപ്പോഴും....""
വിങ്ങിപ്പൊട്ടുന്ന വേദനയോടെ അവളത് ചോദിക്കുമ്പോഴും അത് തിരിച്ചറിയാത്ത പോലെ ഞാൻ മൗനം പാലിച്ചു....എന്റെ മൗനം ഭദ്രയെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് തോന്നി.....നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ എന്നിൽ നിന്നും നോട്ടം മാറ്റി തല കുമ്പിട്ടു നിന്നു......
""സാരമില്ല...അനന്തേട്ടനും അതാണ് ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി..... എന്നാലും മനസ്സ് പറയുന്നത് കേൾക്കാൻ തോന്നുന്നു....ഇത്രയും ദിവസങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഒരു ഭാര്യയോടെന്ന നിലയിൽ അനന്തേട്ടന്റെ ഒരാവശ്യങ്ങളും എന്നോട് പറഞ്ഞിട്ടില്ല.....എല്ലാം അമ്മയോടും ഏട്ടത്തിയോടുമാണ് പറഞ്ഞിരുന്നത്....നമ്മൾ പോരുന്ന ദിവസം, എന്തോ ചോദിച്ച സമയത്തു 'നിന്നെ പിടിച്ച് പെണ്ണ് കെട്ടിച്ചത് നിന്റെ ആവശ്യങ്ങൾ ഞങ്ങളെ കൊണ്ട് ചെയ്യിക്കാനല്ല നിന്റെ ഭാര്യയെ കൊണ്ട് ചെയ്യിക്കാനാണെന്ന്' അമ്മയും ഏട്ടത്തിയും കളിയായി പറഞ്ഞപ്പോൾ, 'ഇത്രയും നാളും എന്റെ
💬 Comments
View all comments