0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4.1K
റെഡിയായിട്ടിരുന്നോളൂ... എവിടെയാണങ്കിലും ഞാൻ കൊണ്ട് വിടാം ഭദ്രയെ......."" നിഷ്കരുണം അവളുടെ വാക്കുകളെ അവഗണിച്ചു കൊണ്ട് അല്പം പരുഷമായിത്തന്നെ ഞാൻ എന്റെ നിലപാട് വ്യക്തമാക്കി..... ""എവിടെക്കാ.... എവിടെക്കാ എന്നെ കൊണ്ടാക്കുന്നെ....ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ...എനിക്ക് പോണന്ന് പറഞ്ഞത് കൊണ്ടാണോ.....പറയ്യ്....പറയാൻ......"" പെട്ടന്ന് എന്റെ മുന്നിലേക്ക് പാഞ്ഞു വന്ന് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് അത് പറയുമ്പോൾ മിഴികൾ നിറയുന്നുണ്ടായിരുന്നു ഭദ്രയുടെ...എന്നാൽ അവളത് വാശിയോടെ തന്നെ തുടച്ചു മാറ്റി..... ""അപ്പോൾ അന്ന് എന്നോട് പറഞ്ഞതോ.....എന്നെ ഒരുപാട് ഇഷ്ട്ടമാണെന്നും എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാണ്‌ എന്നെ പ്രണയിച്ചതെന്നുമൊക്കെ.....എന്റെയൊപ്പം ജീവിക്കണമെന്നും അവസാനം വരെയും എന്റെയൊപ്പം ഉണ്ടാകുമെന്നല്ലാം അനന്തേട്ടൻ അന്ന് പറഞ്ഞത്‌ മനസ്സിൽ തട്ടിയല്ലേ.....ആ അനന്തേട്ടൻ തന്നെയാണോ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നേ.....പറയ്യ്....പറയ്‌ ഏട്ടാ.....അങ്ങനെയാണോ........."" ""ഭദ്ര പ്ലീസ്...കഴിഞ്ഞതെല്ലാം മറന്നേക്കൂ....നമ്മൾ പിരിയുന്നത് തന്നെയാണ് നല്ലത്....."" ഞാനവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു..... '"എന്നെ അത്ര മാത്രം വെറുത്ത് കഴിഞ്ഞോ അനന്തേട്ടൻ.....അപ്പൊ എന്നെ ശരിക്കും വേണ്ടാഞ്ഞിട്ടാ അല്ലേ....അതോണ്ടല്ലേ പിരിയാമെന്ന് പറഞ്ഞെ......സാരമില്ല, ഞാൻ പൊയ്ക്കോളാം....... ഇനിയൊരു ശല്യമായി ഞാൻ ഏട്ടന്റെ ജീവിതത്തിൽ ഉണ്ടാകില്ല....അനന്തേട്ടൻ വേറെ നല്ലൊരു വീട്ടിലെ ഒരു പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ച് സുഖായിട്ട് ജീവിച്ചോ.....ആരോരുമില്ലാത്ത ഈ അനാഥ പെണ്ണിന്റെയൊപ്പം കഴിഞ്ഞ് അനന്തേട്ടൻ ജീവിതം നശിപ്പിക്കണ്ടാ.....ഞാൻ പോയൊക്കോളാം എങ്ങോട്ടേലും.....കൂടെ കഴിഞ്ഞില്ലേലും നിയമപരമായി ബന്ധം പിരിയുന്നത് വരെയെങ്കിലും ഏട്ടൻ കെട്ടിയ ഈ താലി എന്റെ കഴുത്തിൽ ഉണ്ടാകുമല്ലോ...അത്രയും കാലം എനിക്ക് എന്റെ അനന്തേട്ടന്റെ ഭാര്യയായി കഴിയാൻ പറ്റും..ആ ഒരു അവകാശമെങ്കിലും എനിക്ക് അനുവദിച്ചു തന്നാൽ മതി....വേറൊന്നും എനിക്ക് വേണ്ടാ....അത് മാത്രം മതി......ഇപ്പോൾ ഈ നിമിഷം തന്നെ ഞാൻ അനന്തേട്ടന്റെ ജീവിതത്തിൽ

💬 Comments

View all comments