0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4.1K
നിന്നും പോയേക്കാം...." അതും പറഞ്ഞ് ഭദ്ര എന്നെ വിട്ട് പുറകിലേക്ക് നീങ്ങി തല കുമ്പിട്ടു നിന്നു വിതുമ്പി....... ""കഴിഞ്ഞോ......നിനക്ക് പറയാനുള്ളത് എല്ലാം പറഞ്ഞു തീർന്നോ.....അപ്പോൾ എന്നെ വിട്ട് പോകാൻ തന്നെ തീരുമാനിച്ചു..അല്ലേ....?? ''' കൈകൾ രണ്ടും കെട്ടി നെഞ്ചിൽ പിണച്ചു നിന്നു കൊണ്ട് ഞാൻ ചോദിച്ചു.....അത് കേട്ട് എന്താണ്ന്ന് ഭാവത്തിൽ ഭദ്ര എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി..... ""അല്ല നീ എന്താ നിന്റെ മനസ്സിൽ വിചാരിച്ചു വച്ചേക്കുന്നെ...നീ എന്തോ വല്ല്യ സംഭവമാണെന്നോ....?? അങ്ങനെയാണേല് നിനക്ക് തെറ്റി...നിനക്ക് നല്ല രണ്ടു അടി കിട്ടാത്തതിന്റെ കുറവാണ് ശരിക്കും പറഞ്ഞാൽ....."" സ്വൽപ്പം കലിപ്പോടെയാണ്‌ ഞാൻ അത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളിൽ ഞാൻ ഇനി എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയായിരുന്നു കണ്ടത്......
""അത്രയും നേരം ഞാൻ പറയുന്നത് മുഴുവനും കേട്ട് കാറിൽ ഇരുന്നപ്പോൾ നിന്റെ വായിൽ എന്തായിരുന്നു..... വാ തുറന്ന് പറയാമായിരുന്നില്ലേ അപ്പോൾ തന്നെ 'എന്നെ വിട്ട് എങ്ങോട്ടും പോവില്ലാന്ന്....''അന്നേരം മുഴുവൻ അവളിരുന്ന് മോങ്ങിയിട്ട് ഇപ്പോൾ കിടന്ന് വല്ല്യ ഡയലോഗ് അടിക്കുന്നു....ഇപ്പോഴാണോ നിന്റെ നാക്കിന് ജീവൻ വച്ചത്.... ഒന്നും വേണ്ടാ, ഇന്ന് രാവിലെ എന്റെ കാലിൽ തൊട്ട് തൊഴുതപ്പോൾ ഉറക്കത്തിൽ തന്നെയാണോ അതോ ഉണർന്നാണോ ഞാൻ കിടക്കുന്നതെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി പോലും എന്റെ കെട്ടിയോൾക്ക് ഇല്ലാതെ പോയല്ലോ എന്റെ ദേവീ.....''' ആ അവസാനവാചകം പറഞ്ഞപ്പോൾ എന്റെ മുഖത്ത് ഒരു കുസൃതിചിരി തെളിഞ്ഞിരുന്നു.....അവൾ അപ്പോഴും വായും പൊളിച്ചു നിൽപ്പാണ്....ഇങ്ങനെയൊരു ബുദ്ധൂസ്സ്.... ഞാനെല്ലാം കണ്ടു എന്നറിഞ്ഞ പെണ്ണിന്റെ കിളി പോയ പോലെയുള്ള ആ നിൽപ്പ് കണ്ടു ചിരിയടക്കാനാവാതെ ഞാൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട്

💬 Comments

View all comments