0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4.1K
എന്നിലേക്ക് ചേർത്ത് നിർത്തി,, എന്നിട്ട് ഇടത് കയ്യ് കൊണ്ട് അവളുടെ മുഖം എന്റെ മുഖത്തോട്ട് അടുപ്പിച്ചു........ ""അങ്ങനെയങ്ങു ഉപേക്ഷിക്കാൻ പറ്റുമോടി എനിക്ക് നിന്നെ....ഞാൻ താലി കെട്ടിയ എന്റെ പെണ്ണാ നീ.... എന്റെ സ്വന്തമാകണമെന്ന് ഞാൻ മോഹിച്ച എന്റെ നല്ല പാതി....നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല മോളെ....ഭ്രാന്ത് പിടിച്ച പോലൊരു പ്രണയമാണ് എനിക്ക് നിന്നോട്..... അസ്ഥിക്ക് പിടിച്ചു പോയി നീ എന്റെ...""" അത് പറയുമ്പോൾ ഇരുകൈയ്യും എന്റെ നെഞ്ചിൽ അമർത്തി പിണച്ചു കൊണ്ട് നിന്നിരുന്ന ഭദ്രയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ അറിഞ്ഞു.... "'നിനക്ക് എന്നോട് ഫീലിംഗ്സ് വല്ലോം ഉണ്ടോന്നറിയാനാ ഞാൻ നിന്നെ മനപൂർവം അവഗണിച്ചു കൊണ്ട് നടന്നത്.....അപ്പോഴുണ്ടവൾ എന്നെ വിട്ട് പോകാൻ വേണ്ടി ജോലിക്ക് പോണമെന്നും പറഞ്ഞ് വന്നിരിക്കുന്നു.....ഇന്ന് സുദേവനെപ്പറ്റി സത്യങ്ങളെല്ലാം അറിഞ്ഞപ്പോൾ തന്നെ നിന്റെ ഉള്ളിലെ തെറ്റിധാരണയെല്ലാം മാറി എന്ന് എനിക്ക് മനസ്സിലായതാണ്.....എന്നിട്ടും നിനക്ക് പറയാനുള്ളത് പോലും കേൾക്കാതെ ഡിവോഴ്സ്നെപ്പറ്റി ഞാൻ സംസാരിച്ചത് എന്റെ ഒരു അറ്റകൈ പ്രയോഗമായിരുന്നു.....ഒന്നുമില്ലെങ്കിലും എന്നെയിട്ട് ഇത്രയും ദിവസം വട്ടം കറക്കിയ ഈ കള്ളിപ്പെണ്ണിനോട് എന്റെ സങ്കടം മാറ്റാൻ ഞാൻ അത്രയെങ്കിലും ചെയ്യേണ്ടേ.....അതിനു വേണ്ടിയുള്ള ഒരു കൊച്ചു സൂത്രം...അതിൽ എന്റെ പെണ്ണ് വീണു....അല്ല ഞാൻ വീഴ്ത്തി...."" മീശ പിരിച്ചു കൊണ്ട് ഞാൻ പറയുന്നത് കേട്ട് ദേഷ്യവും സങ്കടവുമെല്ലാം ആ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും,, ഒരു കള്ളപരിഭവത്തോടെ ഇരു കയ്യും കൊണ്ടും എന്റെ നെഞ്ചിൽ പതിയെ തല്ലി അവൾ എന്നെ ഇറുകെ പുണർന്നു..... ""കരയാണോ ഭാര്യേ നീ...സങ്കടമായോ എന്റെ മോൾക്ക്....?? പേടിച്ചോ ഞാൻ നിന്നെ ഒഴിവാക്കുമെന്നോർത്ത്....'? '" എന്റെ പെണ്ണിന്റെ ഇടനെഞ്ചിൽ

💬 Comments

View all comments