Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു.......നിറയാൻ തുടങ്ങിയ നീർമിഴികൾ ഞാൻ കാണാതിരിക്കാൻ എന്നോണം അവൾ തിരിഞ്ഞു നിന്ന് പതിയെ തുടച്ചു.........അപ്പോഴേക്കും ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു...
"ഭദ്രേ....ഡീ ഇങ്ങോട്ട് നോക്കിയേ നീ...ഭദ്രേ...''
സ്വൽപ്പം കലിപ്പോടെ ഞാൻ വിളിച്ചുവെങ്കിലും അത് കേട്ട ഭാവം നടിക്കാതെ മഴത്തുള്ളികൾ നനയ്ക്കാൻ തുടങ്ങിയ പിന്നിയിട്ട ആ നീളൻ മുടിയിഴകൾ ഒതുക്കി വച്ച് എന്റെ പെണ്ണ് പരിഭവം നടിച്ചു കൊണ്ട് തന്നെ നിന്നു.....
""ടീ........ അമ്മു...... എന്റെ അമ്മുക്കുട്ടി......വാ ഇങ്ങോട്ട്.... മ്മ്ക്ക് വീട്ടിൽ പോവാം.....കൂടെ എന്റെ പെണ്ണില്ലാതെ ഞാൻ ഇവിടുന്ന് പോകുന്ന് നിനക്ക് തോന്നുന്നുണ്ടോടി....ഇത് ഇങ്ങനെയൊരു പൊട്ടി.....വേഗം വായോ,, ദേ നോക്കിയേ നല്ല മഴ വരുന്നുണ്ടേ......"""
ഉറക്കെ അത് പറയുമ്പോൾ ഗൗരവം മാഞ്ഞു പതിയെ എന്റെ മുഖത്ത് വാത്സല്യം നിറയുന്നത് കണ്ടതും മഷിയെഴുതിയ പെണ്ണിന്റെ നീർമിഴിപീലികളിൽ പരിഭവം മാറി ആനന്ദാശ്രുക്കൾ നിറയാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു.....എന്റെ നെഞ്ചിൽ അമരാനുള്ള കൊതിയോടെ പതിയെ ആ പാദങ്ങൾ നേരെ ചലിച്ചു തുടങ്ങിയ നിമിഷം ഭൂമിയെ ആകെ പുണർന്നുകൊണ്ട് ഒരു മിന്നൽപ്പിണർ പാഞ്ഞെത്തി....അകമ്പടിയെന്നോണം ആകാശത്ത് തിങ്ങി നിറഞ്ഞ മഴ മേഘങ്ങൾ കൂട്ടി മുട്ടിയപ്പോഴുള്ള ഭയാനകമായ ഗർജ്ജനവും.... ചുറ്റുപാടും പ്രകമ്പനം കൊള്ളിച്ച ആ ശബ്ദവിന്യാസത്തിൽ പെട്ടന്ന് പേടിച്ച ഭദ്ര ഒരു നിമിഷം തറച്ചു നിന്ന് പോയിരുന്നു.....പെട്ടെന്നുള്ള ആ മേഘഗർജ്ജനത്തിൽ ഞാനും ഒന്ന് നടുങ്ങിപ്പോയി..... അതിന്റെ പതർച്ച വിട്ടൊഴിയുമ്പോഴേക്കും പെട്ടന്നായിരുന്നു വെടിച്ചില്ല് പോലെ എന്റെ പുറകിൽ നിന്നും എന്നെയും മറികടന്നു കൊണ്ട് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് എന്റെയും ഭദ്രയുടെയും ഇടയിലേക്ക് പാഞ്ഞു വന്നത്....കാതടപ്പിക്കുന്ന മുരൾച്ചയോടെ ആ വാഹനം ഡ്രിഫ്റ്റ് ചെയ്ത് കൊണ്ട്
💬 Comments
View all comments