0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4.1K
വഴിക്ക്...."" അതും പറഞ്ഞ് കപട ഗൗരവത്തോടെ ഭദ്രയെ വിട്ട് ഞാൻ കാറിനരികിലേക്ക് നടന്നു...... ""ദേ ഏട്ടാ കളിക്കല്ലേ.....ഞാൻ സത്യമായിട്ടും പോവുട്ടോ.....'' എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ലാന്ന് തോന്നി....അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രമം മിന്നി മറഞ്ഞു.... ""ഹാ പോക്കൊന്നേ.....നേരെ നടന്നോ.....ഒരു അരമണിക്കൂർ കൊണ്ട് ഹൈവേയിൽ എത്താം......ടാറ്റാ..... """ യാതൊരു കൂസലും കൂടാതെ ഞാൻ അവളെ നോക്കി കൈ വീശി..... "'എന്നാ ശരി ഞാൻ പോവാ..... "" അതും പറഞ്ഞു അവൾ കലിതുള്ളി തിരിഞ്ഞു നേരെ ആ റോഡിലൂടെ എന്റെ ഓപ്പോസിറ്റ് ആയി നടന്നു....വല്ല്യ വാശിക്ക് കുറച്ചു ദൂരം നടന്നെങ്കിലും വെളിച്ചത്തിൽ നിന്നും മുന്നിലെ ഭയാനകമായ ഇരുട്ടിലേക്ക് അടുക്കവേ അത് വരെയും അസുരവേഗം പൂണ്ട ആ കാലുകളുടെ ചലനം പതിയെ ആകുന്നത് ഞാൻ കണ്ടു......കണ്മുന്നിലെ ഇരുട്ടിന്റെ ഭീകരത മനസ്സിലായതും അവൾ ഒന്ന് നിന്നു.....ഞാനെങ്ങാനും ഇനി പിന്നാലെ വരുന്നുണ്ടോ എന്ന് നോക്കാനെന്നോണം തല തിരിച്ചു നോക്കിയപ്പോൾ അവൾ കണ്ടത് കാറിന്റെ ബോണറ്റിൽ ചാരി കൊണ്ട് അവളെത്തന്നെ നോക്കി നിന്ന് കളിയാക്കി ചിരിക്കുന്ന എന്നെയാണ്.....അത് കണ്ടതോടെ പെണ്ണിന്റെ കംപ്ലീറ്റ് റിലേയും തെറ്റി..... ""ഏട്ടാ ഞാൻ ശരിക്കും പോവാണേ.....""
സാരിത്തലപ്പ്‌ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവൾ വീണ്ടും വിരലുയർത്തി നിന്ന് കപടദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു...... ""ഇതിങ്ങനെ പിന്നെയും പിന്നെയും പറയാൻ നിൽക്കാതെ പൊയ്ക്കൂടേ......"' അല്പം ഗൗരവത്തോടെ ഞാൻ അത് പറഞ്ഞതും അവളുടെ മുഖം വിവർണ്ണമാകുന്നതും സങ്കടം വന്നു നിറയുന്നതും ഞാൻ കണ്ടു....ഞാനൊന്ന് വിളിക്കേണ്ട താമസം ഓടി വന്ന് എന്റെ നെഞ്ചിൽ വീഴാൻ റെഡിയായാണ് പെണ്ണിന്റെ നിൽപ്പ്

💬 Comments

View all comments