Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ആ നനവാർന്ന പവിഴാധരങ്ങൾ കവർന്നെടുക്കാൻ ഞാൻ കൊതി മൂത്ത് ഒരു ശ്രമം നടത്തിയപ്പോൾ അവൾ അത് തടഞ്ഞു കൊണ്ട് എന്റെ ചുണ്ടുകളിൽ വിരലമർത്തി......
"'അതേയ് എന്താ മോന്റെ ഉദ്ദേശം....റോഡ് സൈഡിലാണ് നിൽക്കുന്നതെന്ന വല്ല ബോധമുണ്ടോ.....'''
അവൾ ഒരു കള്ളചിരിയോടെ പുരികമുയർത്തി.....
""അതിനിപ്പോ എന്താ??? ഞാൻ എന്റെ പെണ്ണിനെയല്ലേ ഉമ്മ വയ്‌ക്കുന്നെ....""
അവളുടുത്തിരുന്ന കരിനീല സാരിക്കിടയിലൂടെ അഴകോടെ ചെറുതായി കാണുന്ന വയറിലെ നഗ്നമായ ഭാഗത്തു കൈയ്യമർത്തി
മറുകൈ കൊണ്ട് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് എന്റെ പെണ്ണിനെ ഞാൻ എന്നിലേക്ക് ചേർത്ത് നിർത്തി.....വലതു കൈ എന്റെ നെഞ്ചിലും ഇടതു കൈ എന്റെ കഴുത്തിലും ചുറ്റി കൊണ്ട് അവളെന്റെ നേരെ പ്രണയാർദ്രമായി മിഴിമുനയെറിഞ്ഞുവെങ്കിലും ഞൊടിയിടയിൽ കള്ളപരിഭവം നടിച്ചു കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു മറുപടി പറഞ്ഞു....
""ഹയ്യടാ....എന്ന് വച്ച് റോഡിൽ നിന്നാണോ ഇങ്ങനെയൊക്കെ ചെയ്യുന്നേ....'''
""അതിന് ഇവിടെയിപ്പോൾ വേറെ ആരും ഇല്ലല്ലോ....പ്ലീസ് മുത്തേ ഒരെണ്ണം....കണ്ട നാള് മുതലുള്ള കൊതിയാ....""
""പോടാ കൊതിയാ....""
ഞാൻ പരിഭവം നടിച്ചതും അവൾ എന്റെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ അനുപമമായി മൊഴിഞ്ഞു.....
""എല്ലാ കൊതിയും ഞാൻ മാറ്റിത്തരാട്ടൊ...തിരക്കൊന്നും കൂട്ടണ്ടട്ടൊ എന്റെ ചെക്കൻ......ഞാൻ എവിടെയും പോവുന്നില്ലല്ലോ.....കൂടെ തന്നെയില്ലേ......എന്റെ എല്ലാം എന്റെ അനന്തേട്ടനുള്ളത് തന്നെയാ....""
"എന്നാലും ഒരെണ്ണം......""
കൊതി സഹിക്കാനാവാതെ ഞാൻ പിന്നെയും ഇരന്നു.....
""ഒരേന്നാലും ഇല്ലാ....ദേ മര്യാദക്ക് കുറുമ്പോന്നും കാണിക്കാതെ നിന്നോ...ഇല്ലേൽ നേരത്തെ പറഞ്ഞ പോലെ, ഞാൻ പോവുട്ടൊ.....
""അങ്ങനെ നീ പോകുമോ എന്നെ കളഞ്ഞിട്ട്......
""ആ,, ചിലപ്പോൾ പോയെന്നൊക്കെ വരും....'''
അവൾ സാരിത്തലപ്പ് കയ്യിൽ ചുറ്റി ചെറുതായി കണ്ണിറുക്കി കൊണ്ട് നിന്നു....
"എന്നാ നീ പൊയ്ക്കോ...ഞാനും പോവാ എന്റെ
💬 Comments
View all comments