Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
നിനക്ക് എല്ലാവരെയും നഷ്ട്ടപ്പെട്ടത്....നിന്റെ ആ നഷ്ട്ടങ്ങൾക്ക് ഒരിക്കലും പകരമാവാൻ എനിക്ക് സാധിക്കില്ല....പക്ഷെ വർഷങ്ങൾക്കിപ്പുറം അതെ സ്ഥലത്ത് വച്ച് എന്റെ നെഞ്ചിൽ തൊട്ട് കൊണ്ട്, ഒരു വാക്ക് മാത്രം ഞാൻ തരുന്നു.....ഇന്ന് മുതൽ ഞാനുണ്ടാവും നിന്റെയൊപ്പം എന്റെ അവസാനശ്വാസം വരെയും....ഈ കണ്ണുകൾ നനയാതെ നോക്കാൻ,, ഈ ചുണ്ടിലെ പുഞ്ചിരി മായാതെ നോക്കാൻ.... ഞാനുണ്ടാവും ഇനിയെന്നും....."""
എന്റെ നെഞ്ചിൽ നിന്നും അടരാൻ കൂട്ടാക്കാതെ നിന്ന ഭദ്രയുടെ മുഖം ബലമായി ഉയർത്തി കൈകുമ്പിളിലാക്കി കൊണ്ട് ഞാൻ പറഞ്ഞു.....ഒരുപാട് നേരം കരഞ്ഞതിന്റെ അവശേഷിപ്പ് എന്നോണം ചുവന്നു കലങ്ങിയ മിഴിയിണകളിൽ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തിളക്കം തെളിഞ്ഞ നിമിഷം ആ നീർമിഴിപീലികളിലെ നനവ് ഞാൻ മെല്ലെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു......എന്റെ കൈകൾക്ക് താഴെ വട്ടം പിടിച്ചു കൊണ്ട് നിന്നിരുന്ന ഭദ്ര എന്റെ നോട്ടം നേരിടാൻ ആകാതെ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.....ആൽമര ചുവട്ടിലെ തണൽ പകരുന്ന ശീതളിമയെയും മഴമേഘങ്ങളെ തൊട്ടുരുമ്മിയെത്തുന്ന മന്ദമാരുതന്റെ കുളിരിനെയും തോൽപ്പിച്ച് ഞങ്ങളുടെ ശരീരങ്ങൾ പതിയെ ചൂട് പിടിച്ചു തുടങ്ങിയിരുന്നു ....ചുവന്നു തുടുത്ത കവിളിണകളിൽ എന്റെ നിശ്വാസത്തിന്റെ നേർത്ത ചൂടേറ്റ് അവൾ കണ്ണുകൾ പാതിതുറന്നതും ഞാൻ ആ ഇരുകവിളുകളിളും പതിയെ മാറി മാറി അധരങ്ങൾ അമർത്തി.....കവിളിൽ എന്റെ ഉമിനീരിന്റെ നനവ് അറിഞ്ഞതും പെണ്ണിന്റ മുഖം ചെന്താമര പോലെ വിടർന്നു......കുങ്കുമവർണ്ണശോഭയാർന്ന ആ തിരുനെറ്റിയിൽ,, നീണ്ടുരുണ്ട മൂക്കിൻ തുമ്പിൽ,, കുരുന്നു സ്വർണ്ണരോമങ്ങൾ പൊടിച്ചു നിൽക്കുന്ന മീശയില്,, നനവാർന്ന പവിഴചുണ്ടുകൾക്ക് താഴെ താടിയില്.... അങ്ങനെ പൂർണ്ണേന്ദു തോൽക്കുന്ന അരുണശോഭയാർന്ന ആ മുഖത്തെല്ലാം എന്റെ ചുണ്ടുകൾ പാഞ്ഞു.....ഇടയ്ക്ക് എന്റെ കഴുത്തിന്റെ വശങ്ങളിൽ മുത്തമിട്ട
💬 Comments
View all comments