❤️അനന്തഭദ്രം 7❤️ [രാജാ]

📝 Ongoing

👁 714506 views ❤ 1373 likes 💬 200 comments

❤️ അനന്തഭദ്രം 7 ❤️
Anandha Bhadram Part 7 | Author : Raja | Previous Part

“”തമസ്സിന്റെ മൂടുപടം മാറിയപ്പോൾ പ്രത്യക്ഷമായ പുകമറയ്ക്കുള്ളിൽ ചുരുളടഞ്ഞു കിടന്നിരുന്നത് സൂര്യശോഭ തോൽക്കും നിൻ പ്രഭാവലയം……””?
“”ദിശ മാറി ഒഴുകിത്തുടങ്ങിയ പുഴയായിരുന്നു അവൾ,, ഒഴുകി അകലുവാനല്ല, ഒടുവിലൊരുമിച്ചൊരു കടലാഴിയിൽ ഒന്നുചേരാൻ….?””
******************************
മഴ പതിയെ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു…അകമ്പടിയേകി കൊണ്ട് മഴമേഘങ്ങൾ തമ്മിൽ പ്രഹരിക്കുമ്പോഴുള്ള ഭീകര ഗർജ്ജനവും…. സാഹചര്യം പകർന്ന ഭയം ഒരു വേള എന്നെയും കീഴ്പ്പെടുത്തുന്നതായി അനുഭവപ്പെട്ടങ്കിലും ഞാൻ പെട്ടന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു…..
വന്യമായ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷന്റെ അരികിലേക്ക് രണ്ട് ചുവട് കൂടി വച്ചു ഞാൻ നിന്നു……
“”എന്താ ഭാര്യയും ഭർത്താവും ഈ രാത്രിയിൽ നടുറോഡിൽ നിന്ന് റൊമാൻസ് ആയിരുന്നോ…ആണോ ഭദ്രേ….””
കുറച്ചു പിന്നിലേക്ക് മാറി ഭദ്രയുടെ അരികിലേക്ക് നീങ്ങി കൊണ്ട് ഒരു വഷളചിരിയോടെ റോഷൻ അത് ചോദിച്ചപ്പോൾ ഈർഷ്യയോടെ ഭദ്ര മുഖം വെട്ടിത്തിരിച്ചു…. റോഷന്റെ സാമീപ്യം മൂലം ഭയന്ന് വിറച്ച ആ മിഴികളിലെ പിടപ്പ് എനിക്ക് അപ്പോൾ കാണാമായിരുന്നു….
“” അങ്ങനെ വല്ലോം ആണേൽ ഞാൻ വന്നത് ഒരു ബുദ്ധിമുട്ടായിട്ടുണ്ടാകും അല്ലേ….’’’
ഭദ്രയെയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് സംസാരം തുടർന്ന റോഷന്റെ മുഖത്തെ പക പൂണ്ട ചിരി അപ്പോഴും മാഞ്ഞിരുന്നില്ല….“”ഭദ്ര

📚 Chapters

1 published

Related Stories

💬 Comments

View all comments