Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
അരിഞ്ഞു വയ്ക്കാൻ…. “””
“”അവര് ആള് കൊള്ളാല്ലോ…വന്നപ്പോഴേ എന്റെ പെണ്ണിനെ പിടിച്ച് ഓരോ പണിയും ഏൽപ്പിച്ചല്ലേ…. “”
“”സാരല്ല്യ ഏട്ടാ…. ഞാനും കൂടി സഹായിച്ചില്ലേൽ ഒന്നും തീരില്ല…. ഉച്ചത്തേക്കുള്ള സാമ്പാറിന്റെ കഷ്ണങ്ങളാ……..എന്തോ അറിയില്ല ഏട്ടാ,,കുറെ നാള് കൂടി ഈ അടുക്കളയുടെ അകത്ത് ഇത്തിരി സമയം നിന്നപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്….. ഈ വീട്ടിൽ താമസിച്ചിരുന്ന വർഷങ്ങളത്രയും ഇതിനകത്ത് തന്നെയായിരുന്നു ഞാൻ…. ദേ.. ഈ തിണ്ണ എന്റെ സ്ഥിരം സ്പേസാ…ഇവിടിരുന്നാ ഞാൻ ഇത് പോലെ മിക്കവാറും അടുക്കളയിലെ ഓരോ ജോലികൾ ചെയ്തിരുന്നെ….. ഇവിടെയിരുത്തിയാ എനിക്ക് വല്ല്യമ്മ എപ്പോഴും ഭക്ഷണം തരാറുണ്ടായിരുന്നത്……. “””
അത് പറയുമ്പോൾ ഇടറിയ സ്വരത്തോടൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു…. അത് ഞാൻ കാണാതിരിക്കാൻ വേണ്ടി അവൾ അവിടെ നിന്നും എഴുന്നേറ്റു…..
“”അനന്തേട്ടന് ഓഫീസിലേക്ക് പോകാനുള്ള സമയായോ…. “”
ഷെൽഫിൽ നിന്നും എടുത്തു കൊണ്ട് വന്ന പാത്രത്തിലേക്ക് അരിഞ്ഞു വച്ച പച്ചക്കറി കഷ്ണങ്ങൾ മാറ്റി കൊണ്ട് ചോദിച്ചു….
“”ഹ്മ്മ് സമയമായി…അവര് അമ്പലത്തിൽ നിന്ന് വന്നിട്ട് ഇറങ്ങാമെന്ന് കരുതി….””
പാത്രത്തിൽ പച്ചക്കറി കഷ്ണങ്ങൾ കഴുകാനുള്ള വെള്ളം പിടിക്കുന്ന ഭദ്രയുടെ അരികിലേക്ക് ഞാൻ എഴുന്നേറ്റു ചെന്നു……
“”ഏട്ടൻ വൈകുന്നേരം എപ്പോഴാ വരാ…. നേരത്തെ വരോ….. “”
എന്റെ അരികിലേക്ക് നീങ്ങി നെഞ്ചിൽ കൈത്തലം അമർത്തി നിന്ന് കൊണ്ട് ഭദ്ര ചോദിച്ചു…
“”ഓഫീസിൽ നല്ല തിരക്കാ മോളെ…നേരത്തെ പോരാൻ പറ്റുമോന്ന് ഉറപ്പില്ല…എന്തായാലും പരമാവധി സന്ധ്യയ്ക്ക് മുന്നേ ഞാൻ എത്താൻ നോക്കാം….…. നിനക്ക് വേറെ വല്ലോടത്തെക്കും പോണന്നുണ്ടോ….“”
വലതു കൈ അവളുടെ അരയിൽ ചുറ്റി കൊണ്ട് മറു കയ്യാൽ ആ കവിളിണയിൽ മെല്ലെയൊന്ന്
💬 Comments
View all comments