0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 8.1K
മതി…..””
“”ഓക്കേ അമ്മുസേ,, അങ്ങനെ ചെയ്യാം…”” “”ഞാൻ ഒരു അഞ്ച് അഞ്ചര മണിയൊക്കെ ആകുമ്പോഴേക്കും വെസ്റ്റ്ഫോർട്ടിൽ എത്തിണ്ട്ട്ടാ….അനന്തേട്ടന് അപ്പോഴേക്കും ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റുമോ…..?? പറ്റില്ലെച്ചാൽ കുഴപ്പല്യ…. ഞാൻ നീതുവെച്ചിയുടെ കൂടെ തന്നെ തിരിച്ചു പൊയ്ക്കൊണ്ട്….”” “”ഏയ്…അത് വേണ്ട അമ്മുസേ…ഞാൻ അപ്പോഴേക്കും എത്തിക്കോളാം….…”” “”എന്ന ശരി ഏട്ടാ…. ഞാൻ ഫോൺ വയ്ക്കുവാണെ…. “” “”ആ….ഓക്കേ…. “” അവൾ പറഞ്ഞത് പോലെ വൈകുന്നേരം അഞ്ചരയാകുമ്പോഴേക്കും ഞാൻ വെസ്റ്റ് ഫോർട്ട്‌ ജംഗ്ഷനിൽ എത്തിയിട്ട് അവളെ അവിടെ കാണാതിരുന്നപ്പോൾ ഫോൺ വിളിച്ചു നോക്കി…. പക്ഷെ ഭദ്രയുടെ ഫോൺ ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നാണ് കാണിച്ചത്…ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ രണ്ട് തവണ ഡയൽ ചെയ്തപ്പോൾ ഫുൾ റിങ് ചെയ്തുവെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ലായിരുന്നു…..ഏകദേശം വൈകുന്നേരം 4 മണിക്ക് ഭദ്ര എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു,,, ഹോസ്പിറ്റലിൽ എത്തിയെന്ന് പറഞ്ഞിട്ട്…. ഭദ്ര ഹോസ്പിറ്റലിൽ നിന്നും പോന്നോ എന്നറിയാൻ വേണ്ടി നീതുവിനെ വിളിക്കാമെന്ന് കരുതിയാൽ,കയ്യിൽ നീതുവിന്റെ നമ്പറും ഇല്ല….വല്ല ട്രാഫിക് ബ്ലോക്കിലും പെട്ടു കാണുമെന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു…. ഇരുപത് മിനിറ്റോളം ആയിട്ടും അവൾ വന്നില്ല….ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതാണ് എന്നെ ഏറെയും ദേഷ്യം പിടിപ്പിച്ചത്‌….ലാസ്റ്റ് അഞ്ചു മിനിറ്റ് മുൻപ് വിളിച്ചപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് കേട്ടത്….. വീണ്ടും ഡയൽ ചെയ്തു…ഫോൺ സിച്ച് ഓഫ്‌….മിക്ക റോഡുകളിലും ട്രാഫിക്‌ ബ്ലോക്കിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങൾ മുഴങ്ങി കൊണ്ടിരുന്നു….വൈകുന്നേരങ്ങളിലെ പതിവ് തിരക്കിൽപ്പെട്ട് നഗരം വീർപ്പു മുട്ടുന്നു….നേരം വൈകുന്നു…ഇരുട്ട് പരളാൻ തുടങ്ങിയിരിക്കുന്നു…..ദേഷ്യം പതിയെ ഭയത്തിന്‌ വഴി മാറാൻ തുടങ്ങി…. ഭദ്രയെ ഫോൺ വിളിച്ചിട്ടും

💬 Comments

View all comments