0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2075
അസുഖവും വരുത്തി വയ്ക്കും…. അതോണ്ട് തല്ക്കാലം ഇപ്പൊ നമുക്ക് ഉറങ്ങാം….. “” നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് എന്റെ കരവലയത്തിനുള്ളിലേക്ക് പടർന്നു കയറിയ ഭദ്രയെയും കൊണ്ട് കെട്ടിമറഞ്ഞു ഞാൻ ബെഡിൽ നീണ്ടു നിവർന്നു കിടന്നു… നെഞ്ചിൽ മുഖമമർത്തി
കിടന്നിരുന്ന ഭദ്രയുടെ മുടിയിഴകളിലും പുറം വടിവിലും എന്റെ വിരലുകൾ പാഞ്ഞു…. കുറച്ചു നേരം അതെ കിടപ്പ് കിടന്ന ഭദ്ര പെട്ടന്ന് എന്തോ ഓർത്തിട്ടെന്നപ്പോലെ ബെഡിൽ ചമ്രം പടിഞ്ഞു എഴുന്നേറ്റിരുന്നു…ഇടതു ചൂണ്ടു വിരൽ ചുണ്ടിൽ അമർത്തി എന്തോ ആലോചിക്കുന്ന പെണ്ണിന്റെ തുടയിൽ തഴുകി കൊണ്ട് ഞാൻ ‘എന്തേ ‘ എന്ന ഭാവത്തിൽ പുരികമുയർത്തി…… “”അനന്തേട്ടാ ഈ ടീ ഷർട്ടൊന്നൂരിക്കെ.... “” “എനിക്ക് തണുക്കും മോളെ AC ഇട്ടേക്കുവല്ലേ……. “” “”അത് സാരമില്ല…പെട്ടെന്ന് ഊര്…..ഹ്മ്മ് വേഗം…. “” ഉറങ്ങാൻ കിടന്ന പെണ്ണ് ഇപ്പൊ എഴുന്നേറ്റിരുന്നു കൊച്ചു കുട്ടികളെ പോലെ വാശിപ്പിടിക്കുന്നത് കണ്ട ഞാൻ എഴുന്നേറ്റ് ടീ ഷർട്ട്‌ ഊരിയെടുത്തതും അവൾ അത് എന്റെ കയ്യിൽ നിന്നും വാങ്ങി കട്ടിലിന്റെ ക്രാസിയിലേക്കിട്ടു…ശേഷം കൈ എത്തിച്ചു കൊണ്ട് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു….. “”ഇതെന്താ അനന്തേട്ടന്റെ ദേഹത്തു ഈ പാടുകൾ….നഖം പോറിയ പോലെ….. “” പതിയെ എന്റെ നെഞ്ചിലും തോളിലും വിരലുകൾ ഓടിക്കവേ ഭദ്ര ചോദിച്ചു……ഞാനും സെലിനും മാത്രമുള്ളപ്പോഴുള്ള നിമിഷങ്ങളിൽ അവൾ എനിക്ക് സമ്മാനിച്ച അടയാളങ്ങളായിരുന്നു അവ…ഒരിക്കൽ പ്രണയത്തിന്റെയും ഇപ്പോൾ സൗഹൃദത്തിന്റെയും മധുരം നിറഞ്ഞ നോവുള്ള പാടുകൾ…പതിയെ ഉണങ്ങിത്തുടങ്ങിയ ആ പാടുകളിലൂടെ വിരലോടിക്കവേ മനസ്സെപ്പോഴോ സെലിനൊപ്പമുള്ള അനിർവചനീയമായ ആ മനോഹരനിമിഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു……. “”അത് അമ്മു…അത് ഞാൻ ഉറക്കത്തിൽ അറിയാതെ സ്വയം മാന്തിയതാ…”” മറുപടിയിലെ വിളർച്ച സസൂക്ഷ്മം മനസ്സിലാക്കിയ ഭദ്രയുടെ കണ്ണുകളിൽ സംശയത്തിന്റെ ലാഞ്ചന ഞാൻ കണ്ടു….. “”അനന്തേട്ടാ..…വേണ്ടാട്ടോ….. എന്നോട് കള്ളം പറയരുതെന്ന് ഞാൻ പറഞ്ഞതല്ലേ…മര്യാദയ്ക്ക് സത്യം പറഞ്ഞെ…. അന്ന് വീട്ടിൽ പോകാൻ നേരം ഏട്ടൻ കുളിച്ചിറങ്ങി വന്ന സമയത്ത് ഞാൻ ഈ പാടുകൾ ശ്രദ്ധിച്ചതാ….ഇത് ആരാ ചെയ്തേ.. പറയ്‌ ഏട്ടാ….. “” ഉള്ളിലെ സംശയം മനസ്സിൽ തന്നെ വയ്ക്കാതെ ഭദ്ര എന്നോട് തുറന്നു ചോദിച്ചു….. “”അത് സെലിൻ…എന്റെ ഫ്രണ്ടാ…ഓഫീസിൽ എന്റെയൊപ്പം വർക്ക്‌ ചെയ്യുന്നതാ….സെലിനും

💬 Comments

View all comments