0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2077
കൊഴുപ്പടിഞ്ഞ പതുപതുത്ത ചന്തിപ്പന്തുകളിൽ വിശ്രമം നൽകി കൊണ്ട് മറുകയ്യാൽ എന്റെ പെണ്ണിനെ ഇട തൂർന്ന കാർകൂന്തൽ അഴിഞ്ഞു കിടക്കുന്ന പുറം വടിവിൽ തഴുകിയുറക്കി…… എയർ കണ്ടിഷൻ പകരുന്ന ശീതളിമയിലും,നഗ്നമായ എന്റെ നെഞ്ചിൽ തന്റെ ഇളംതാരുണ്യമേനിയുടെ നൈർമ്മല്ല്യം ചൊരിഞ്ഞു കൊണ്ട് അമരുന്ന ആ ദേവസൗന്ദര്യധാമത്തോടൊപ്പം ഞാനും പതിയെ നിദ്രയെ പുണർന്നു…….. സന്തോഷത്തിന്റെ മുഹൂർത്തങ്ങളാൽ ഞങ്ങൾ ജീവിതം ആരംഭിച്ച ദിനങ്ങളായിരുന്നു പിന്നെയങ്ങോട്ട്……ഓർമ്മ വച്ച നാള് മുതൽ കൂടെയുണ്ടായിരുന്ന സങ്കടങ്ങളും വിഷമങ്ങളും ഒരു മഴ പെയ്തു തോരുന്ന അനുഭൂതിയോടെ ഭദ്ര എന്നോട് പങ്ക് വച്ച ദിനങ്ങൾ…. ഒടുക്കം എന്റെ സ്വാന്തനവും സംരക്ഷണവും തീർക്കുന്ന കരവലയത്തിനുള്ളിൽ സ്വയം മറന്നു കൊണ്ട് അവൾ നിദ്രയെ പുൽകിയ രാവുകൾ …തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആഗ്രഹങ്ങളും അവൾ പറഞ്ഞപ്പോൾ മറ്റു ചിലത് അവളുടെ പ്രവൃത്തികളിൽ നിന്നും ഞാൻ കണ്ടെടുത്തു……അച്ഛനും അമ്മയ്ക്കും ഭദ്ര പ്രിയപ്പെട്ട മരുമകൾ ആണ്.. അല്ല മകൾ തന്നെ…പെരുമാറ്റം കണ്ടാൽ ഞാൻ ഇപ്പൊ അവരുടെ മരുമകനാണെന്നു തോന്നും…കളിയായിട്ടാണെങ്കിൽ പോലും ഞാൻ അതിൽ പരാതി പറയുമെങ്കിലും എന്നെക്കാളേറെ എന്റെ ഭാര്യയെ അവർ സ്നേഹിക്കുന്നതിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്…കാരണം ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും അവൾ അത്രയേറെയും ആഗ്രഹിക്കുന്നുണ്ട്…ഏട്ടനും ഏട്ടത്തിക്കും ഭദ്ര അവരുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായപ്പോൾ ദേവൂട്ടിക്കവൾ അവളുടെ സകല കുറുമ്പുകൾക്കും കൂട്ട് നിൽക്കുന്ന സ്നേഹനിധിയായ ചെറിയമ്മയാണ്‌……ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ റോഷനെ അവന്റെ ഡാഡി ഹൈദരാബാദിലേക്ക് കൂട്ടികൊണ്ട് പോയി….പോകുന്നതിനു മുൻപ് പുള്ളിക്കാരൻ എന്നെ വന്നു കണ്ടിരുന്നു…. കരൾ സംബന്ധമായ അസുഖത്തിനുള്ള ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്‌…രേഷ്മ പറഞ്ഞറിഞ്ഞ അക്കാര്യം അദ്ദേഹവും സംസാരത്തിനിടയിൽ എന്നോട് സൂചിപ്പിച്ചു…. റോഷന്റെ ഭാഗത്തു നിന്നും ഇനിയൊരു പ്രശ്നവും ഉണ്ടാകില്ലന്നു ഉറപ്പു തന്ന അദ്ദേഹം ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ് ചോദിച്ചാണ് മടങ്ങിയത്….റോഷനു മായുള്ള പ്രശ്നങ്ങൾ
അവസാനിച്ചത് എല്ലാവരെയും സന്തോഷിപ്പിച്ചു….. അവൻ എന്നെ എങ്ങനെയെങ്കിലും അപായപ്പെടുത്തുമോ എന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു….സുദേവന്റെ കൊലപാതകത്തെപ്പറ്റിയുള്ള കേസന്വേഷണം പുരോഗമിക്കുന്നുണ്ട്…. പ്രാഥമിക അന്വേഷണത്തിനിടയിലല്ലാതെ കേസ് സംബന്ധിച്ച് നടേശനെ ഇത് വരെയും പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല….അയാളിപ്പോൾ വിദേശത്താണ്…ഫോണിൽ ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല……സുദേവനെപ്പറ്റിയുള്ള സത്യാവസ്ഥകൾ അറിഞ്ഞതോടെ അവന്റെ അങ്കിളിനും മറ്റു ബന്ധുക്കൾക്കും

💬 Comments

View all comments