0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2113
ആന്റിയുടെ വീട്ടുകാരുടെ സ്വാധീനത്തിലായിരുന്നു…..സ്വന്തം വീട്ടുകാരുടെ പണത്തിന്റെ കൊഴുപ്പിൽ മതി മറന്ന ഭാനുമതി ആന്റിക്ക് സാധുവായ അങ്കിളിനെ പുച്ഛമായിരുന്നു…….ഭാര്യവീട്ടുകാരോടുള്ള കടപ്പാടിന്റെ പേരിൽ അവരോട് അങ്കിൾ കാണിച്ച അമിതമായ വിധേയത്വം മുതലെടുത്ത് ആന്റി ആ പാവത്തെ താറടിച്ചു കാണിക്കുവാൻ തുടങ്ങി പിന്നെയങ്ങോട്ട്…….ഈ സ്വാധീനം മുതലെടുത്താണ് ഭാര്യ ഉപേക്ഷിച്ചു പോയ തന്റെ ഇളയ സഹോദരൻ നടേശനു വേണ്ടി ആ സ്ത്രീ ഭദ്രയെ വിവാഹം ആലോചിച്ചത്….അന്ന് നാൽപ്പത്കാരനായ നടേശനു വേണ്ടി വിവാഹം ആലോചിക്കുമ്പോൾ പതിനെട്ടു വയസ്സേ ഉള്ളു ഭദ്രയ്ക്ക് …..അങ്കിളിന്റെയും ദിനേഷേട്ടന്റെയും ശക്തമായ എതിർപ്പ് കാരണമാണ് ആ വിവാഹം നടക്കാതെ പോയത്….. വല്ല്യമ്മയുടെ വിദ്വേഷം കാരണം ഡിഗ്രി ചെയ്യാനുള്ള മോഹമെല്ലാം ഉള്ളിലൊതുക്കി ഇരിക്കവേ ആണ് സുഖമില്ലാത്ത അമ്മയെ പരിചരിക്കാനായി മീനാക്ഷി ഭദ്രയെ വടക്കാഞ്ചേരിയിലെ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയത്……..വിദേശത്ത്‌ ജോലി ചെയ്യുന്ന മീനാക്ഷിക്കും സഹോദരങ്ങൾക്കും അമ്മയോടൊപ്പം താമസിക്കാൻ സാധിക്കില്ലായിരുന്നു….ഭദ്രയുടെ അവസ്ഥയെന്തെന്നു നേരിട്ട് മനസ്സിലാക്കിയ ഒരു റിട്ടയേർഡ് സ്കൂൾ അധ്യാപിക കൂടിയായ മീനാക്ഷിയുടെ അമ്മ സുമംഗലാദേവി ,ഭദ്രയേ തുടർന്നു പഠിപ്പിക്കുവാൻ തീരുമാനിച്ചു…തന്റെ സ്വാധീനം ഉപയോഗിച്ച് വടക്കാഞ്ചേരി വ്യാസ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ അവർ ഭദ്രയ്ക്ക് ഡിഗ്രി അഡ്മിഷൻ
ശരിയാക്കി കൊടുത്തു….സുമംഗലാമ്മയോടൊപ്പം എല്ലാവിധ പിന്തുണയമായി മീനാക്ഷിയും ദിനേഷേട്ടനും സുരേന്ദ്രനങ്കിളും ഉണ്ടായിരുന്നു……ഭാനുമതി ആന്റി അറിഞ്ഞാൽ പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാകുന്നത് കൊണ്ട് ഭദ്രയുടെ പഠനക്കാര്യം കുറെക്കാലം ആന്റി അറിയാതെ അവർ മുന്നോട്ട് കൊണ്ട് പോയി….കുറച്ചു കാലത്തിനു ശേഷം അവർ എല്ലാം അറിഞ്ഞെങ്കിലും വൈകിയ വേളയിലെ അവരുടെ ആ എതിർപ്പ് കൊണ്ട് ഗുണമൊന്നും ഉണ്ടായില്ല……വീട് കോളേജിനടുത്തു തന്നെയായിരുന്നതിനാൽ എന്നും പോയി വരാൻ സാധിക്കുന്നത് കൊണ്ട് പഠനത്തോടൊപ്പം ഭദ്രയ്ക്ക് സുമംഗലാമ്മയെ പരിചരിക്കാനും അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനും സാധിച്ചിരുന്നു……..കോളേജിലെ ഭദ്രയുടെ ക്ലാസ്സ്‌മേറ്റും സുഹൃത്തുമായിരുന്നു ആതിര……വൈഗ ഭദ്രയുടെ സീനിയറും……ഉറ്റവരുടെ വിയോഗത്തിന്‌ ശേഷം ഭദ്ര സന്തോഷമെന്തന്ന്‌ അനുഭവിച്ചറിഞ്ഞത് മീനാക്ഷിയുടെ അമ്മയോടൊപ്പം ചിലവഴിച്ച ആ മൂന്ന് വർഷങ്ങളിലായിരുന്നു…..വല്യമ്മയുടെ കുത്തുവാക്കുകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടിയ നാളുകൾ…..മനസ്സമാധാനത്തോടെ അവൾ ഉറങ്ങിയ നാളുകൾ…..ഒടുവിൽ ഡിഗ്രി പഠനത്തിനു ശേഷം ആ സന്തോഷത്തിനും സമാധാനത്തിനും വിരാമമിട്ട് കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അവളെ ഏറെയും വേദനിപ്പിച്ചത് സുമംഗലാമ്മയുമായി വേർപിരിയുന്നതായിരുന്നു…..അത്രമാത്രം അവരുമായി ഭദ്രയ്ക്ക് ആത്മബന്ധം ഉണ്ടായിരുന്നു…..ഭദ്ര

💬 Comments

View all comments