0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 8K
പൊട്ടിചിരിക്കുകയായിരുന്നു……എന്റെ കുറ്റബോധം മനസ്സിലാക്കിയ
ഏട്ടത്തിക്ക് ഞാൻ ചെയ്തതെല്ലാം പ്രായത്തിന്റെതായ അനിയന്റെ പക്വത കുറവായി കാണാൻ സാധിച്ചു….…. എനിക്ക് വന്ന മാറ്റം വീട്ടുകാർക്കും അത്ഭുതമായിരുന്നു……അങ്ങനെ കഴിഞ്ഞതെല്ലാം മറന്ന് ഞാനും ഏട്ടത്തിയും ശരിക്കും അടുത്തു….ഇന്നവരെന്റെ ഏട്ടത്തിയും ചേച്ചിയും ബെസ്റ്റ് ഫ്രണ്ടുമൊക്കെയാ……… അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്ത്രീ എന്റെ ഏട്ടത്തിയമ്മയാണ്……””” “”യ്യോ……..അപ്പൊ ഞാനോ……….”” അത് വരെയും മിണ്ടാതെ ഞാൻ പറയുന്നതും കേട്ടിരുന്ന പെണ്ണിന്റെ സ്വരത്തിൽ അസൂയയും കുശുമ്പും നിറഞ്ഞു നിന്നു….. “”അത് കഴിഞ്ഞിട്ടല്ലേ പൊന്നെ നീ…. എന്തേ ന്റെ അമ്മൂട്ടിക്ക് സങ്കടായോ….. “” കൈവെള്ളയിൽ മുത്തി കൊണ്ട് വാത്സല്യത്തോടെ ഞാനതു പറയുമ്പോൾ പരിഭവം നിറഞ്ഞ ചുണ്ടുകളിൽ പതിയെ പുഞ്ചിരി തെളിഞ്ഞു….. “”ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഏട്ടാ…നിക്കൊരു സങ്കടവുമില്ല അതിൽ…. അത്ര മാത്രം ഏട്ടത്തിക്ക് അനന്തേട്ടനെ ഇഷ്ട്ടാണ്….ഞാനതു നേരിട്ട് കണ്ട് മനസ്സിലാക്കിയതല്ലേ…. സത്യം പറഞ്ഞാൽ ഏട്ടത്തിക്ക് അനന്തേട്ടനോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് ന്റെ അനിയൻ കുട്ടനെ ഓർമ്മ വരും…അവനെയും ഞാനിത് പോലെ സ്നേഹിച്ചു പോന്നു പോലെ കൊണ്ട് നടന്നതല്ലേ ഏട്ടാ…. കണ്ട് കൊതി തീരുംമുമ്പേ ദൈവം അവനെ എന്നിൽ നിന്നും തട്ടിയെടുത്തില്ലേ….. ന്റെ മടിയിൽ കിടന്നുറങ്ങുവായിരുന്നു അവൻ അപ്പോൾ….. ഒന്നുമറിയാതെ………”””” പെട്ടന്ന് കരയാൻ വെമ്പിയ പെണ്ണിന്റെ നീര്മിഴികൾ ഞാൻ എഴുന്നേറ്റിരുന്നു തുടച്ചു…..എന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഇരുന്ന ഭദ്രയുടെ ഏങ്ങലടികൾ പതിയെ ശാന്തമാകും വരെയും ഞാനവളുടെ തലയിൽ തലോടി…. അൽപ്പസമയം കഴിഞ്ഞ് എന്നെ വിട്ട് എഴുന്നേറ്റ ഭദ്ര കപ്പിലെ ബാക്കി കോഫി കൂടി ഫിനിഷ് ചെയ്‌ത് ബാത്‌റൂമിൽ പോയി വായും മുഖവും കഴുകി

💬 Comments

View all comments