Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
❤️അനന്തഭദ്രം 8❤️
Anandha Bhadram Part 8 | Author : Raja | Previous Part

നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും,,,നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ,,,നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ,,,,
പാദസരങ്ങളണിഞ്ഞ നിൻ പാദമുദ്രകളിൽ അധരം ചേർക്കും ശലഭമായ് മാറിടും ഞാൻ…”””
************************
സ്വന്തം കാതുകളെ വിശ്വസിക്കുവാൻ സാധിക്കാതെ ഞാൻ ഇരുന്നു…. സ്റ്റിയറിങ്ങിൽ അമർന്ന കൈത്തലം പതിയെ തളരുന്നതായി അനുഭവപ്പെട്ടു……ചുറ്റും അന്തരീക്ഷത്തിൽ രക്തചുവപ്പ് പടർത്തിയ അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ,, കാതുകളിൽ അലയടിക്കുന്ന വാഹനങ്ങളുടെ ഘോരശബ്ദത്തിനിടയിലും സ്വന്തം ഹൃദയത്തിന്റെ തീവ്രഗതിയിലുള്ള പിടപ്പ് ശരീരമാകമാനം വ്യാപിക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു..……….
“സർ,,, ഞാൻ സാറിനെ തിരിച്ചു വിളിക്കാം “
ഇടറിയ ശബ്ദത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ കാൾ കട്ട് ചെയ്തു…പതിയെ സീറ്റിലേക്ക് ചാരിയിരുന്നു…തലയിലാകെ ഒരു പെരുപ്പ് അനുഭവപ്പെട്ടു…ശരീരമാകെ തളർന്നു പോകുന്ന പോലെ…. ഇരു കൈത്തലവും സ്റ്റിയറിങ്ങിൽ അമർത്തി കൊണ്ട് ഞാൻ സീറ്റിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു പോയി….
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്….ഞാൻ വേഗം ഞെട്ടിത്തരിച്ചു കൊണ്ട് നേരെയിരുന്നു…മനസ്സിലെ സംഘർഷങ്ങൾ പകർന്ന ഒരു നിമിഷത്തെ അങ്കലാപ്പിൽ നിന്നും മനസ്സാന്നിധ്യം വീണ്ടെടുത്ത് ഡിസ്‌പ്ലെയിലേൽക്ക് നോക്കി….
“”അമ്മൂസ്..❤️ calling…….””
എന്റെ ശ്വാസഗതി പതിയെ താളത്തിലായ നിമിഷമായിരുന്നു അത്…. സങ്കടവും സന്തോഷവും ഒരേ സമയം ഇരച്ചെത്തിയ നിമിഷം…..
ഞാൻ വേഗം കാൾ അറ്റൻഡ് ചെയ്തു….
“”അമ്മു നീ ഇതെവിടെയാ…എത്ര നേരമായി ഞാൻ വിളിക്കുന്നു…. “”
തെല്ലു ദേഷ്യത്തോടെയാണ് ചോദിച്ചതെങ്കിലും ഉള്ളിലെ പരിഭ്രാന്തി കാരണം എന്റെ ശബ്ദം ഇടറിയിരുന്നു…..
“”സോറി അനന്തേട്ടാ……ഒരു അബദ്ധം പറ്റി എനിക്ക്…എല്ലാം പറയാം…ഞാൻ ഇപ്പോൾ മ്മ്‌ടെ കാർ കിടക്കുന്നതിന്റെ ഓപ്പോസിറ്റ് നിൽക്കുന്നുണ്ട്….. “”
ഭദ്ര പറയുന്നത് കേട്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ ഓപ്പോസിറ്റ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു റെഡ് കളർ Ford Figoയിൽ നിന്ന് ഭദ്ര ഇറങ്ങി വരുന്നതാണ് ഞാൻ കണ്ടത്….എന്നെ നോക്കി ചിരിച്ചെങ്കിലും ഭദ്രയുടെ ആ ചിരി പെട്ടെന്ന് തന്നെ മാഞ്ഞു…..മുഖത്തെ ഗൗരവം തിരിച്ചറിഞ്ഞതും ഞാൻ നല്ല ദേഷ്യത്തിലാണെന്ന് അവൾക്ക് മനസ്സിലായി കാണണം….കാൾ കട്ട് ചെയ്ത് കൊണ്ട് അവൾ ഫോൺ ഹാൻഡ് ബാഗിലേക്ക് ഇട്ടു…. അപ്പോഴാണ് തൊട്ട് പിന്നാലെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഗംഗ ഇറങ്ങി വന്നത്……പെട്ടെന്ന് ഭദ്രയെ ഗംഗയോടൊപ്പം അവിടെ വച്ച് കണ്ട അമ്പരപ്പിൽ ഞാൻ പതിയെ റോഡ് ക്രോസ്സ് ചെയ്ത് അവരുടെ
💬 Comments
View all comments