0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 606

ഏട്ടത്തി കണ്ണിറുക്കി ചിരിച്ചു….

“”ഹ്മ്മ്.. ഞങ്ങളുടെ വിധി…അല്ലാതെന്ത് പറയാൻ…””

ഞാൻ മെല്ലെ എഴുന്നേറ്റു അകത്തേക്ക് നടന്നു…പുറകെ ഉമ്മറത്തെ വാതിലടച്ചു കൊണ്ട് ഏട്ടത്തിയും…. ഹാളിൽ സോഫയിലിരുന്ന് ഉറക്കം തൂങ്ങുന്ന എന്റെ പെണ്ണിനെ ഉന്തിത്തള്ളി എഴുന്നേൽപ്പിച്ചപ്പോൾ ഉറക്കപിച്ചിൽ ചിണുങ്ങി കൊണ്ട് അവളെന്റെ തോളിലേക്ക് ചാരി…ഏട്ടത്തിയോട് ഗുഡ് നൈറ്റും പറഞ്ഞ് ഞാൻ ഭദ്രയേയും താങ്ങിപ്പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു……

പിറ്റേ ദിവസം ഉച്ചക്ക് ഓഫീസിൽ ഇരിക്കുമ്പോഴാണ് സെലിന്റെ കാൾ വരുന്നത്…

“”ഡാ കൊരങ്ങാ ഞാനിവിടെ ലാൻഡ് ആയിട്ടോ…. “”

“”ഹാ നീ എത്തിയോ മരംഭൂതമേ…. നാളെയെ വരൂ എന്ന് പറഞ്ഞിട്ട്…””

“”ഹാ അങ്ങനെ തന്നെയാ കരുതിയെ…പിന്നേ എന്തോ ഇന്ന് തന്നെ ഇങ്ങോട്ട് പോരാൻ തോന്നി…”””

“”ഇപ്പോൾ എവിടാ വീട്ടിൽ എത്തിയെ ഉള്ളോ..?? “”

“”ഇല്ലടാ,, ഞാനിപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ... ഡാ പിന്നേ നീ ഇന്ന് നേരത്തെ ഇറങ്ങോ… “”

“”അത് നടക്കൂല മോളെ.. ഞാനിന്ന് ഹാഫ് ഡേ ലീവ് ആയിരുന്നു…ഉച്ചയ്ക്ക് വന്നേ ഉള്ളു ഓഫീസിൽ””

“”അതെയോ…എന്നാ ശരി…എന്തായാലും ഈവെനിംഗ് നീ പോകും വഴി വീട്ടിൽ കയറിയിട്ടേ പോകാവൂ…എനിക്ക് കാണണം നിന്നെ…””

“”ഓക്കേ…അപ്പോൾ ഈവെനിംഗ് കാണാം…””

ഞാൻ ഫോൺ കട്ട്‌ ചെയ്തു…കോൺടാക്ട് ഇമേജിലെ സെലിന്റെ ചിരിക്കുന്ന ഫോട്ടോയിൽ അല്പനേരം നോക്കിയിരുന്നു…കുറെ നാള് കൂടിയാണ് സെലിനെ കാണുന്നത്… വരുന്ന കാര്യം ഇന്നലെ എനിക്ക് അവൾ മെസ്സേജ് ചെയ്തിരുന്നു…മെസ്സേജിൽ കണ്ട പ്രകാരം നാളെ എത്തുമെന്ന് കരുതിയാണ് ഞാൻ ഇരുന്നിരുന്നതെന്ന് മാത്രം……സെലിന്റെ മമ്മിക്ക് ഇപ്പോൾ സുഖപ്പെട്ടു…ശസ്ത്രക്രിയയുടെ അവശതയെല്ലാം പൂർണമായും മാറി….. അത്യാവശ്യം സഹായത്തിന് സമീപത്ത് തന്നെ സെലിന്റെ ഇളയപ്പനും കുടുംബവും ഉള്ളത് കൊണ്ട് വേറെ പേടിക്കാനും ഇല്ലാ…അത് കൊണ്ടാണ് ലീവ് ഇനിയും ബാക്കിയുണ്ടായിട്ടും അവൾ അത് ക്യാൻസൽ ചെയ്ത് ജോലിക്ക് ജോയിൻ ചെയ്യാൻ തീരുമാനിച്ചത്….

വൈകുന്നേരം 6 മണിയോട് കൂടി ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി…രാവിലെ ചേട്ടന്റെ ഒപ്പം സി ഐ യുടെ ഓഫീസിൽ പോകേണ്ടിയിരുന്നതിനാൽ ഞാൻ ഹാഫ് ഡേ ലീവ് എടുത്തിരുന്നു…സകല തെളിവ് സഹിതം ചേട്ടന്റെ നിരപരാധിത്വം പ്രൂവ് ചെയ്തതിനാൽ ആ പ്രശ്നം കൂടുതൽ ഗുരുതരമാകാതെ സോൾവ് ചെയ്യാൻ സാധിച്ചു….മാത്രമല്ല മഹേഷിന്റെ മൊഴിയിലും ചേട്ടനെതിരായി ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല......
രാജശേഖർ സാറുമായി ഞാൻ ഫോണിൽ സംസാരിച്ചു…. അദ്ദേഹത്തിന്റെ ഇടപെടലും ഞങ്ങൾക്ക് സഹായകരമായി……കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും സുദേവന്റെ കേസിൽ പ്രതികൾ മഹേഷും കൂട്ടരും തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്…തെളിവുകളും അവർക്ക് പ്രതികൂലം…ആ കൂട്ടത്തിലെ ബാക്കി മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്ത്

💬 Comments

View all comments