Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കേസ് ക്ലോസ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് മോഹൻ കുമാർ സർ പറഞ്ഞു….പ്രശ്നങ്ങൾ എല്ലാം സോൾവ് ചെയ്തതിന് ശേഷമാണ് ഞങ്ങൾ വിവരങ്ങളെല്ലാം വീട്ടിൽ അറിയിച്ചത്…കൂടുതൽ കുഴപ്പങ്ങളൊന്നും ഉണ്ടാകാതെ എല്ലാം ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലായിരുന്നു അവർ…..
ഓഫീസിൽ നിന്നും നേരെ ഞാൻ സെലിനെ കാണാനാണ് പോയത്….ഇടയ്ക്ക് ഞാനും ഭദ്രയും ഏട്ടത്തിയുമെല്ലാം അവളുമായി വീഡിയോ കാൾ ചെയ്യാറുണ്ടെങ്കിലും കുറെ നാള് കൂടി നേരിൽ കണ്ടതിന്റെ സന്തോഷം സെലിന്റെ മുഖത്ത് പ്രകടമായിരുന്നു…കണ്ട പാടെ ഓടി വന്ന് എന്നെ പുണർന്ന പെണ്ണ് കുറുമ്പോടെ മുഷ്ടി ചുരുട്ടി എന്റെ കൂമ്പിനിട്ട് ഇടിച്ചു കൊണ്ടായിരുന്നു സംസാരിച്ചത്…..
ഇത്രയും നാളത്തെ വിശേഷം പറച്ചിലുകളും മറ്റും പറഞ്ഞതിന് ശേഷം അത് വരെയുണ്ടായിരുന്ന comfortable level വിട്ട് സെലിൻ പെട്ടെന്ന് സീരിയസ് ആയ പോലെ തോന്നി എനിക്ക്…..
“”എന്ത് പറ്റിടി…നിനക്കെന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ…?? “”
എന്തോ പറയാൻ തുടങ്ങി പിന്നേ മടിച്ചു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു….
“”ഡാ എനിക്കൊരു മാര്യേജ് പ്രൊപോസൽ വന്നിട്ടുണ്ട്…””
ഒരു ചെറുചിരിയോടെ സെലിൻ പറഞ്ഞു….
“”ആഹാ അത് കൊള്ളാലോ…. എവിടുന്നാ.. എന്താ കക്ഷിയുടെ പേര്…””
ഒരു സന്തോഷവാർത്ത കേട്ട താല്പര്യത്തോടെ ഞാൻ തിരക്കി….
“’പേര് പറഞ്ഞാൽ നീ അറിയും.. നിന്നോട് ഒരിക്കൽ ഞാൻ ആളെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്…എന്റെ നാട്ടുകാരനാ പുള്ളി….. പേര് ജസ്റ്റിൻ…ജസ്റ്റിൻ ജോസഫ്……”””
“”ജസ്റ്റിൻ…ഹാ ഇപ്പൊ മനസ്സിലായി…ആളല്ലേ പണ്ട് ഒരിക്കൽ നിന്നെ പ്രൊപ്പോസ് ചെയ്‌തെന്ന് പറഞ്ഞെ….“”
“”ആ.. അത് തന്നെ കക്ഷി…ആള് എന്നെ അങ്ങനെയൊന്നും വിടുന്ന മട്ടില്ലന്നാ തോന്നണേ…. “”
അതും പറഞ്ഞ് സെലിൻ സോഫയിലേക്ക് ചാരി….
ജസ്റ്റിൻ സെലിന്റെ നാട്ടുകാരനാണ്…ആളെപ്പറ്റി മുൻപ് ഒരിക്കൽ സെലിൻ എന്റെ അടുത്ത് സൂചിപ്പിച്ചിട്ടുണ്ട്…. സെലിൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് കക്ഷി അവളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്…പക്ഷെ സെലിൻ അന്ന് അത് റെജക്റ്റ് ചെയ്തു…. ജസ്റ്റിൻ അപ്പോൾ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു….. സെലിൻ നോ പറഞ്ഞുവെങ്കിലും പിന്നെയും ആള് അവളുടെ പിന്നാലെ കുറച്ചു കാലം നടന്നു…. പഠിത്തം കഴിഞ്ഞ് ഒരു ജോലി കിട്ടിയതിനു ശേഷം ജസ്റ്റിൻ വീട്ടിൽ വന്ന് സെലിന് വിവാഹം ചെയ്തു തരുമോ എന്ന് അവളുടെ മമ്മിയോട് ആവശ്യപ്പെട്ടു…എന്നാൽ സെലിനെപ്പോലെ മമ്മിക്കും ആ ബന്ധത്തിൽ താല്പര്യം ഇല്ലാതിരുന്നതിനാൽ അവർ ജസ്റ്റിനെ നിരാശനാക്കി മടക്കി അയച്ചു…സെലിന്റെ മമ്മിക്ക് ജസ്റ്റിന്റെ പ്രൊപോസലിൽ താല്പര്യകുറവ് തോന്നാനുള്ള കാരണം അവന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് ആയിരുന്നു…ജസ്റ്റിൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ആണ് അവന്റെ പപ്പ മരിക്കുന്നത്…അധികം താമസിയാതെ അവന്റെ
💬 Comments
View all comments