0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 611

എന്ത് ചെയ്യാൻ സാധിക്കും സർ…. ശിക്ഷിക്കേണ്ടവർ തന്നെയല്ലേ ഇവരെയൊക്കെ സംരക്ഷിക്കുന്നത്…. “”

ഞാൻ പറയുന്നത് ശരി വയ്ക്കുന്ന തരത്തിൽ സർ നിരാശയോടെ തലയാട്ടി….

“”കഴിഞ്ഞ മാസം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഞാൻ കോയമ്പത്തൂർ പോയിരുന്നു…അവിടെ ഞങ്ങളെ അസിസ്റ്റ് ചെയ്ത തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനുമായി ഈ സെക്സ് റാക്കറ്റിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു…. Just a casual talk….നമ്മുടെ നാട്ടിലേക്കാൾ ശക്തമാണ് അവിടത്തെ ആ റാക്കറ്റിന്റെ പ്രവർത്തനം…..ഇന്ത്യയിലെ പല നാടുകളിൽ നിന്നുമുള്ള ആൾക്കാർ ആ നെറ്റ് വർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്…നല്ലൊരു ശതമാനം നമ്മുടെ മലയാളികളും ഉണ്ട് അതിൽ….സ്ത്രീകൾ ഉൾപ്പെടെ…മിക്ക ഗ്യാങ്ങിന്റെയും ലീഡേഴ്‌സ് അവരാണ്….അതിൽ പ്രമുഖരായ പല പേരുകളും ഞാൻ അദ്ദേഹം പറഞ്ഞു കേട്ടു….വസുന്ധര,നാസർ ഹുസൈൻ,കോശി എബ്രഹാം,, അൻവർ മാലിക്….അങ്ങനെ ഒരുപാട് പേരുകൾ….എല്ലാം മലയാളികൾ…. പോലീസ് റെക്കോഡ്സിൽ ഉള്ള ഇവരിൽ ചിലരുടെ ഈ ഐഡന്റിറ്റികളെല്ലാം വ്യാജമാണ്…യഥാർത്ഥത്തിലുള്ളതൊന്നും കണ്ട് പിടിക്കാൻ ഇന്നും പോലീസിന് കഴിഞ്ഞിട്ടില്ല…..മേലധികാരികളുടെ സമ്മർദ്ദം അവരെ അതിന് അനുവദിക്കുന്നില്ല…പോലീസ് തീർത്തും നിഷ്ക്രിയമാകുന്ന അവസ്ഥയാണ് ഇതെല്ലാം…..നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല……”””

രാജശേഖർ സർ നിരാശയോടെ പറഞ്ഞു നിർത്തി….. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയോട് ഒരു സാധാരണ പൗരൻ എന്ന നിലയിൽ തീർത്തും പുച്ഛം തോന്നുന്ന ഒരു അവസ്ഥ….അല്ലാതെന്തു പറയാൻ……

******************************

തിരക്കുകൾ കാരണം മാറ്റി വച്ചിരുന്ന എന്റെയും ഭദ്രയുടെയും മധുവിധു യാത്രയ്ക്കുള്ള സമയം ഒത്തു വന്നു…ഞങ്ങളുടേത്‌ മാത്രമായ ഒരു ലോകത്തേക്ക് കുറച്ചു ദിനങ്ങൾ കരുതി വച്ച് കൊണ്ട് ഞാനും എന്റെ പ്രിയതമയും ആ യാത്രയ്ക്കൊരുങ്ങി… ഭദ്ര നാട്ടിലെ തന്നെ ഒന്ന് രണ്ടിടങ്ങളിൽ തന്റെ ഡാൻസ് പ്രോഗ്രാം നടത്തി…. അവൾ അതിന്റെ തിരക്കുകളിൽ മുഴുകിയിരുന്നത് കൊണ്ടായിരുന്നു ഹണിമൂൺ യാത്ര കുറച്ചു ദിവസം കൂടി നീണ്ട് പോയത്…..ശരത് മുഖേന അവന്റെ പരിചയക്കാരനിൽ നിന്നും ഞാൻ ഒരു ബുള്ളറ്റ് സ്വന്തമാക്കിയിരുന്നു ഇതിനിടയിൽ…Royal Enfield 350 BS6 Model, Onyx Black Colour…യാത്രയുടെ സൗന്ദര്യവും ആവേശവും വർദ്ധിപ്പിക്കാനായി ഞങ്ങൾ രഥമായി തിരഞ്ഞെടുത്തത് അവനെയായിരുന്നു….

നാടിന്റെ തിരക്കുകൾക്കും ധൂളിപ്പടർപ്പുകൾക്കും അക്കരെ കാടിന്റെ വന്യത പകരുന്ന ചാരുതയുടെ ശീതളിമയിൽ ഞങ്ങളുടെ മധുവിധു രാവുകൾക്ക് അരങ്ങൊരുങ്ങി….അവിടേക്കുള്ള ഞങ്ങളുടെ യാത്ര…ഏറെ നാളായി കാത്തിരുന്ന യാത്ര….മനുഷ്യമനസ്സുകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു കാന്തിക ശക്തി യാത്രകൾക്കുണ്ട്….അതും പ്രിയതമയോടൊപ്പം….എന്നിലെ ജീവന്റെ പാതി…ആദ്യഭോഗത്തിൽ അവൾ എന്റെ ശരീരത്തിൽ സമ്മാനിച്ച നഖക്ഷതങ്ങൾ ഇന്നും എനിക്ക് കൂട്ടായുണ്ട്…ശരവേഗത്തിൽ പായാൻ കഴിവുള്ള ഇരുചക്രവാഹനത്തിൽ ഞാനും അവളും….ഏറെ ദൂരം സഞ്ചരിക്കാനുണ്ട് ആ വന്യ മരീചിക ഭൂവിലേക്കുള്ള പാതയിലൂടെ….കാറ്റിന്റെ

💬 Comments

View all comments