0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 613

എന്റെ പാതിയുടെ സൗന്ദര്യമാകെ കേന്ദ്രീകരിച്ചു…..ഞാൻ പിന്നെയും പിന്നെയും ചുംബിക്കാൻ കൊതിക്കുന്ന അവളുടെ സൗന്ദര്യത്തിന്റെ ഉറവിടമാണിത്…..മകരമാസത്തിൽ വിടരുന്ന മാതളപ്പൂ പോലെ പെണ്ണിന്റെ അധരങ്ങൾ വിടർന്നു നിൽക്കവേ അവ ചുംബനത്തിനായ് വിറ പൂണ്ടു….പല തവണ നുകർന്ന് ലഹരിയായി മാറിയ മധുചഷകമാണ് എനിക്ക് ആ അധരങ്ങൾ….അതിൽ നിന്നും ഞാനും എന്നിൽ നിന്ന് അവളും ദീർഘനേരം പാനം ചെയ്തു….അരണ്ട വെളിച്ചത്തെ മറയാക്കി മന്ദമാരുതൻ ചൊരിയുന്ന ശീതളിമയിൽ ആ ലഹരി ഞങ്ങൾ മതി വരുവോളം പരസ്പരം നുകർന്നു കൊണ്ട് ആസ്വദിച്ചു….വാഴപ്പോളയിൽ നിന്നും സൂക്ഷ്മമായി ചെറുതേൻ കുടിക്കുന്ന അനുഭൂതി….അത്രമേൽ മധുരിതമായ ഇരുപോളകളെയും ഞാൻ വാശിയോടെ ചുവപ്പിച്ചു കൊണ്ടിരുന്നു…..

“”അനന്തേട്ടാ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ….””

കണ്ണുകളിൽ നോക്കിയുള്ള എന്റെ സുന്ദരിപ്പൂവിന്റെ ചോദ്യം കേട്ട് ഉന്മാദ ലഹരിയിൽ ഞാൻ അവളെ നോക്കി…മിനിഞ്ഞാന്ന് ഇവിടെ വന്നത് മുതൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യം ആയിരുന്നു അത്….വശ്യസുന്ദരമായ കാനനത്തിന്റെ നടുവിലുള്ള,. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചോലകൾക്കരികിൽ ഹരിതഭംഗി തുളുമ്പി നിൽക്കുന്ന ഒരു ഹണിമൂൺ റിസോർട്ട്,,
“”ഗ്രീൻ ഹട്ട് “”
ഭദ്രയുടെ ആഗ്രഹപ്രകാരം തിരഞ്ഞെടുത്തതായിരുന്നു ഹണിമൂണിന് ഇത് പോലെയൊരു അന്തരീക്ഷം…രണ്ട് ദിവസം കൊണ്ട് വനത്തിന്റെ ഭംഗിയും ചാരുതയുമെല്ലാം ഞാനും ഭദ്രയും ഒരുപാട് ആസ്വദിച്ചു…
പകൽസമയത്തെ കാനന പാതയിലൂടെയുള്ള കറക്കവും ഓഫ്‌ റോഡിലെ ജീപ്പ് ഡ്രൈവുമെല്ലാം ഞങ്ങളെ ശരിക്കും ഹരം കൊള്ളിച്ചു…രാത്രിയായപ്പോഴായിരുന്നു കാടിന്റെ ഭംഗിയും നിശ്ശബ്ദതയും ഞങ്ങൾക്ക് അൽപ്പം ഭയാനകമായി അനുഭവപ്പെട്ടത്…. കാടിന്റെ ഭീകരത ശരിക്കും മനസ്സിലാകുന്നത് അപ്പോഴാണ്…അതും ഇത് പോലെയൊരു സ്ഥലത്ത് അതിന്റെ തീവ്രത ഇരട്ടിക്കും….
“ഗ്രീൻ ഹട്ട് ‘’ എന്ന പേരെയുള്ളു…ശരിക്കും രാത്രി സമയങ്ങളിൽ അനുയോജ്യം “ഡാർക്ക് ഹട്ട് “എന്നാണ്…
ഗ്രീൻ ഹട്ടിൽ ഞങ്ങളെ കൂടാതെ മറ്റൊരു നോർത്ത് ഇന്ത്യൻ ഫാമിലിയും പിന്നെ റിസോർട്ടിലെ നാലഞ്ച് സ്റ്റാഫുകളും…
ഇരുട്ടായാൽ വെളിച്ചം പരത്താൻ റാന്തലുകളും മെഴുകുതിരികളും…

“”എന്താ എന്റെ അമ്മൂസിന്റെ ആഗ്രഹം…പറയ്‌.. “”

ഭദ്രയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ വാത്സല്യത്തോടെ ചോദിച്ചു…
എന്നാൽ പെണ്ണിന്റെ ആഗ്രഹം കേട്ട് ഞാനൊന്ന് ഞെട്ടി…

“”എന്താ ഭദ്രേ നീ പറയുന്നേ…ഓജോബോർഡ്‌ കളിക്കാനോ…!!!അതും ഈ ഹണി മൂൺ സമയത്ത്…അല്ലേലെ ഞാനിവിടത്തെ അന്തരീക്ഷത്തിൽ ആകെ കിളി പോയ അവസ്ഥയിലാ…അതിന്റെ കൂടെ ഇതും കൂടെയായാൽ എന്റെ പണിക്കുറ്റം തീരും….ഒരു ഓജോ ബോർഡ്‌…നീ വന്നേ നമുക്ക് ഡിന്നർ കഴിച്ച് കിടക്കാം….””

എന്റെ മറുപടി കേട്ട് ഭദ്രയുടെ മുഖം വാടി…

“”അല്ലെങ്കിലും എനിക്കറിയാം അനന്തേട്ടന് എന്നെ ഇഷ്ട്ടൊന്നുമില്ല…ഈ കാണിക്കണ സ്നേഹൊക്കെ വെറും അഭിനയാ…””
ഇടറിയ

💬 Comments

View all comments