Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കാനന പാതയിലൂടെയുള്ള കറക്കവും ഓഫ് റോഡിലെ ജീപ്പ് ഡ്രൈവുമെല്ലാം ഞങ്ങളെ ശരിക്കും ഹരം കൊള്ളിച്ചു…രാത്രിയായപ്പോഴായിരുന്നു കാടിന്റെ ഭംഗിയും നിശ്ശബ്ദതയും ഞങ്ങൾക്ക് അൽപ്പം ഭയാനകമായി അനുഭവപ്പെട്ടത്…. കാടിന്റെ ഭീകരത ശരിക്കും മനസ്സിലാകുന്നത് അപ്പോഴാണ്…അതും ഇത് പോലെയൊരു സ്ഥലത്ത് അതിന്റെ തീവ്രത ഇരട്ടിക്കും….
“ഗ്രീൻ ഹട്ട് ‘’ എന്ന പേരെയുള്ളു…ശരിക്കും രാത്രി സമയങ്ങളിൽ അനുയോജ്യം “ഡാർക്ക് ഹട്ട് “എന്നാണ്…
ഗ്രീൻ ഹട്ടിൽ ഞങ്ങളെ കൂടാതെ മറ്റൊരു നോർത്ത് ഇന്ത്യൻ ഫാമിലിയും പിന്നെ റിസോർട്ടിലെ നാലഞ്ച് സ്റ്റാഫുകളും…
ഇരുട്ടായാൽ വെളിച്ചം പരത്താൻ റാന്തലുകളും മെഴുകുതിരികളും…
“”എന്താ എന്റെ അമ്മൂസിന്റെ ആഗ്രഹം…പറയ്.. “”
ഭദ്രയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ വാത്സല്യത്തോടെ ചോദിച്ചു…
എന്നാൽ പെണ്ണിന്റെ ആഗ്രഹം കേട്ട് ഞാനൊന്ന് ഞെട്ടി…
“”എന്താ ഭദ്രേ നീ പറയുന്നേ…ഓജോബോർഡ് കളിക്കാനോ…!!!അതും ഈ ഹണി മൂൺ സമയത്ത്…അല്ലേലെ ഞാനിവിടത്തെ അന്തരീക്ഷത്തിൽ ആകെ കിളി പോയ അവസ്ഥയിലാ…അതിന്റെ കൂടെ ഇതും കൂടെയായാൽ എന്റെ പണിക്കുറ്റം തീരും….ഒരു ഓജോ ബോർഡ്…നീ വന്നേ നമുക്ക് ഡിന്നർ കഴിച്ച് കിടക്കാം….””
എന്റെ മറുപടി കേട്ട് ഭദ്രയുടെ മുഖം വാടി…
“”അല്ലെങ്കിലും എനിക്കറിയാം അനന്തേട്ടന് എന്നെ ഇഷ്ട്ടൊന്നുമില്ല…ഈ കാണിക്കണ സ്നേഹൊക്കെ വെറും അഭിനയാ…””
ഇടറിയ ശബ്ദത്തിൽ അവൾ എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി…കാര്യം നേടിയെടുക്കാനുള്ള എന്റെ ശ്രീമതിയുടെ സൈക്കോളജിക്കൽ മൂവ്…ഞാനതിൽ മൂക്കും കുത്തി വീഴുമെന്ന് അവൾക്കറിയാം…
“”ഇതല്ലാതെ വേറെയൊന്നും നിനക്ക് ആഗ്രഹിക്കാനില്ലേ എന്റെ പൊന്നെ…. അതും ഈ സമയത്ത്…. വെറുതെ നമ്മുടെ സുന്ദരമായ രാത്രി നശിപ്പിക്കണോ…””
പരിഭവം നിറച്ച ആ കവിളിണകളിൽ ഞാൻ ചെറുതായൊന്നു നുള്ളി…താഴോട്ട് നോക്കി നിൽക്കുന്ന പെണ്ണിന്റെ മുഖം താടിത്തുമ്പിൽ പിടിച്ച് നേരെ ഉയർത്തിയതും നിരാശ നിറഞ്ഞ ആ മിഴിയിണകൾ കണ്ട് ഞാനാകെ ധർമ്മസങ്കടത്തിലായി….
“”പ്ലീസ് അനന്തേട്ടാ.. എന്റെ ചക്കരയല്ലേ... എന്റെ ഈ ആഗ്രഹമൊന്ന് സാധിച്ചു തന്നൂടെ…ഇന്ന് എനിക്കത് കളിക്കണം…. വർഷങ്ങളായി മനസ്സിൽ ഉള്ള ആഗ്രഹമാണ്…..ഇവിടെ അതിന് പറ്റിയ ഒരു അന്തരീക്ഷമുണ്ട്…ഇതിലെന്തെങ്കിലും സത്യമുണ്ടോന്ന് എനിക്കിന്നറിയണം…..””
ഭദ്രയുടെ വാക്കുകൾ കേട്ട് ഞാനാകെ ത്രിശങ്കു സ്വർഗത്തിൽപ്പെട്ട അവസ്ഥയിലായി…നല്ലൊരു ഹണിമൂൺ ആഘോഷിക്കാൻ വന്നിട്ട് ഇവൾക്കിപ്പോ ഈയൊരു കളിയെ ആവശ്യപ്പെടാനുള്ളു…കഴിഞ്ഞ രണ്ട് രാത്രിയും കളിച്ച പോലുള്ള കളികൾ
💬 Comments
View all comments