Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കളിച്ചാൽ പോരെ ഇവൾക്ക്…വെറുതെ മനുഷ്യന്റെ മനസ്സമാധാനം കളയാൻ…ഇനി സമ്മതിച്ചില്ലേൽ പിന്നെ അത് മതി ഹണി മൂൺ കുളമാകാൻ…
“”ശരി നമുക്ക് കളിക്കാം…പക്ഷേ അതിന് നമ്മുടെ കയ്യിൽ ഓജോ ബോർഡ് ഇല്ലല്ലോ…””
“”ഓജോ ബോർഡ് ഇവിടെ ഉണ്ടല്ലോ…അപ്പുറത്തെ ആ നോർത്ത് ഇന്ത്യൻ ഫാമിലിയില്ലേ,, അവരുടെ കയ്യിൽ ഉണ്ട്…. “”
“”അത് വേണോ??? നമുക്ക് നാളെ പുതിയ ഓജോ ബോർഡ് വേടിക്കാം…എന്നിട്ട് വീട്ടിൽ ചെന്നിട്ട് കളിക്കാം…അത് പോരെടാ വാവേ…. “”
ഞാൻ പെണ്ണിന്റെ താടി തുമ്പിൽ പിടിച്ചാട്ടി കൊണ്ട് കൊഞ്ചിച്ചു.…
“”പോരാ,, എനിക്ക് ഇപ്പോൾ തന്നെ കളിക്കണം “”
ഭദ്ര കൊച്ചുകുട്ടികളെ പോലെ വാശി പിടിച്ചു..…
'“ഹ്മ്മ്,, വന്ന് വന്ന് പെണ്ണിന് പിടിവാശിയും കുറുമ്പും കുറച്ചു കൂടുന്നുണ്ട്…പറയുന്നതിനൊക്കെ താളത്തിന് തുള്ളുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…വീട്ടുകാരുടെ വകയുള്ള പുന്നാരിക്കൽ വേറെയും…””
ഞാൻ മെല്ലെ മുറുമുറുത്തു… ഗൗരവം നിറഞ്ഞ മുഖം കണ്ടതും എന്നെയൊന്ന് തണുപ്പിക്കാനെന്നോണം അവൾ നെഞ്ചിലേക്ക് ചാരി നിന്ന് കൊണ്ട് ചിണുങ്ങാൻ തുടങ്ങി….ഒടുക്കം ഞാൻ സമ്മതം മൂളിയതും പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു…
“’എനിക്കറിയായിരുന്നു എന്റെ ഏട്ടൻ സമ്മതിക്കുമെന്ന്…അതോണ്ടേ ഞാൻ അവരോട് നേരത്തെ ഓജോ ബോർഡ് ചോദിച്ചായിരുന്നു…അവർ തരാമെന്ന് സമ്മതിക്കുകയും ചെയ്തു…””
ഇതും പറഞ്ഞ് ചാടി തുള്ളി കൊണ്ടവൾ പുറത്തേക്ക് പോയി….
അൽപ്പസമയം കഴിഞ്ഞപ്പോൾ അവരുടെ കയ്യിൽ നിന്ന് ഓജോ ബോർഡും വാങ്ങി കൊണ്ട് ഭദ്ര വന്നു…സത്യം പറയാലോ ആ പണ്ടാരം കണ്ടപ്പോൾ തന്നെ എന്റെ മുട്ട് ചെറുതായി കൂട്ടിയിടിക്കാൻ തുടങ്ങി….
“”അമ്മൂസേ,, എന്തായാലും നമുക്ക് ഡിന്നർ കഴിച്ചിട്ട് നോക്കാം…. “”
“”എന്നാ ശരി,, നമുക്ക് ആദ്യം കഴിക്കാം…””
ഇരുവശവും മെഴുകുതിരി വിളക്കുകൾ കത്തിച്ചു വച്ച വഴിയിലൂടെ ഭദ്രയെയും ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ നടന്നു….
ഓർഡർ ചെയ്ത ഭക്ഷണം ടേബിളിൽ റെഡിയായിരുന്നു…ഇരു വശങ്ങളിലും ഉള്ള കസേരകൾ വലിച്ചു നീക്കിയിട്ട് ഞങ്ങൾ ഇരുന്നു….
എന്റെ സ്നേഹവും ചേർത്ത് കൊണ്ട് ഞാൻ പ്രിയതമയ്ക്ക് മെഴുകുതിരി അത്താഴം വിളമ്പി….എന്നെത്തന്നെ സാകൂതം നോക്കി കൊണ്ട് ഇരുന്നിരുന്ന ഭദ്രയുടെ കണ്ണുകളിൽ പ്രണയത്തിന്റെ തിരയിളക്കം കണ്ടു…
സിരകളെ ചൂട് പിടിപ്പിക്കുന്ന വികാരത്തിന്റെ അനിർവചനീയമായ അനുഭൂതി ഞങ്ങൾ പരസ്പരം മിഴിയിണകളിലൂടെ
💬 Comments
View all comments