Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
ഞാൻ പൂർണ്ണമായും തൃപ്തനല്ല അനന്തു…..””’
‘”സർ, അങ്ങനെ തോന്നാനുള്ള കാരണം... “”
“”ഞാൻ മുന്നേ സൂചിപ്പിച്ചിട്ടുള്ളതല്ലേ അനന്തു,,, ശിക്ഷിക്കപ്പെട്ട നാല് പേരിൽ ഒതുങ്ങുന്നതല്ല ആ സെക്സ് റാക്കറ്റിന്റെ നെറ്റ്വർക്ക്…. പ്രതികളെ വേഗം പിടികൂടാനും അതിവേഗം വിചാരണ നടത്തി ശിക്ഷ വാങ്ങിപ്പിച്ചു കൊടുക്കുവാനെല്ലാം നമുക്ക് സാധിച്ചു….. ബട്ട് അതോടു കൂടി എല്ലാം അവസാനിച്ചോ…. No,, ഐ ഫീൽസ് ഇൻകംപ്ലീറ്റ്…. ആ സെക്സ് റാക്കറ്റ്….. That entire network is still active….അത് പൂർണമായും നശിപ്പിക്കാൻ പോലീസിന് സാധിച്ചിട്ടില്ല…സാധിക്കില്ല എന്ന് പറയുന്നതാകും ശരി…. അത്രയും സ്ട്രോങ്ങ് ആണ് അവരുടെ ബാക്ക് അപ്പ്….ഭരണത്തലത്തിലുള്ള സ്വാധീനവും മറ്റും…..””
വളരെ സീരിയസായി സർ പറയുന്നത് കേട്ട് കൊണ്ട് ഞാനിരുന്നു…
“”തീർത്തും ഹെൽപ്ലെസ് ആയി പോകുന്ന ഇത്തരം കേസുകളിൽ നമുക്ക് പിന്നെ എന്ത് ചെയ്യാൻ സാധിക്കും സർ…. ശിക്ഷിക്കേണ്ടവർ തന്നെയല്ലേ ഇവരെയൊക്കെ സംരക്ഷിക്കുന്നത്…. “”
ഞാൻ പറയുന്നത് ശരി വയ്ക്കുന്ന തരത്തിൽ സർ നിരാശയോടെ തലയാട്ടി….
“”കഴിഞ്ഞ മാസം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഞാൻ കോയമ്പത്തൂർ പോയിരുന്നു…അവിടെ ഞങ്ങളെ അസിസ്റ്റ് ചെയ്ത തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനുമായി ഈ സെക്സ് റാക്കറ്റിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു…. Just a casual talk….നമ്മുടെ നാട്ടിലേക്കാൾ ശക്തമാണ് അവിടത്തെ ആ റാക്കറ്റിന്റെ പ്രവർത്തനം…..ഇന്ത്യയിലെ പല നാടുകളിൽ നിന്നുമുള്ള ആൾക്കാർ ആ നെറ്റ് വർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്…നല്ലൊരു ശതമാനം നമ്മുടെ മലയാളികളും ഉണ്ട് അതിൽ….സ്ത്രീകൾ ഉൾപ്പെടെ…മിക്ക ഗ്യാങ്ങിന്റെയും ലീഡേഴ്സ് അവരാണ്….അതിൽ പ്രമുഖരായ പല പേരുകളും ഞാൻ അദ്ദേഹം പറഞ്ഞു കേട്ടു….വസുന്ധര,നാസർ ഹുസൈൻ,കോശി എബ്രഹാം,, അൻവർ മാലിക്….അങ്ങനെ ഒരുപാട് പേരുകൾ….എല്ലാം മലയാളികൾ….
💬 Comments
View all comments