Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
ആ നെറുകയിൽ അമർത്തിയൊന്ന് ചുംബിച്ചു…. പതിയെ ഞങ്ങൾ ഇരുവരും നിദ്രയിലേക്ക് വഴുതി വീണു…
“”അനന്തേട്ടാ…. അനന്തേട്ടാ………..ഏട്ടാ എഴുന്നേറ്റേ….. “”
പരിഭ്രമത്തോടെയുള്ള ഭദ്രയുടെ വിളി കേട്ട് കണ്ണ് തുറന്ന ഞാൻ അവളുടെ മാറിൽ നിന്നും മുഖമുയർത്തി നോക്കി…
“”എന്താ ഭദ്ര,, എന്ത് പറ്റി…””
തന്റെ നഗ്നമേനി ബെഡ് ഷീറ്റ് കൊണ്ട് വാരി പുതച്ച ഭദ്ര എന്നെ തള്ളി മാറ്റി ബെഡിൽ എഴുന്നേറ്റിരുന്നു….
“”അനന്തേട്ടാ,,, ഈ റൂമിൽ മറ്റാരോ ഉണ്ട്…””
അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നു…അവളുടെ കണ്ണുകൾ ചുറ്റും പതർച്ചയോടെ പരതി നടന്നു…
“”നീ എന്താ അമ്മു പറയുന്നേ…വെറുതെ ഉറക്കം കളയല്ലേ പെണ്ണേ…ഇവിടെ വേറെ ആര് വരാനാ…””
“”അല്ല ഏട്ടാ…എനിക്കുറപ്പാ,, ഇവിടാരോ ഉണ്ട്…ആ മൂലയിൽ ഞാനൊരു നിഴൽ കണ്ടു….. “”
“”മോളെ ഇതൊരു ഹണിമൂൺ കോട്ടെജ് ആണ്…ഇവിടെ അത്യാവശ്യം നല്ല സെക്യൂരിറ്റിയും മറ്റു കാര്യങ്ങളുമൊക്കെ ഉള്ളതാ…അങ്ങനെയൊന്നും ആർക്കും അകത്തൊട്ട് കേറാൻ പറ്റില്ല…നീയിങ്ങോട്ട് വന്നേ…””
വീണ്ടും അവളെ ആവേശത്തോടെ നെഞ്ചിലേക്ക് ചേർത്ത് പുണർന്ന് കൊണ്ട് ഞാൻ മലർന്ന് കിടന്നു….
‘“അയ്യോ…. ഏട്ടാ……. “’
അടുത്ത നിമിഷം ഭദ്ര എന്നെ മുറുക്കെ പിടിച്ചു കൊണ്ട് നിലവിളിച്ചു…പേടിച്ചരണ്ട അവൾ കണ്ണുകൾ ഇറുക്കി അടച്ചു.…
'“ഭദ്ര…ഭദ്ര എന്ത് പറ്റി”
എന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൾ മുകളിലേക്ക് വിരൽ ചൂണ്ടി…
“”അവിടെ…. അവിടെ മോളിൽ നിന്നും പെട്ടന്ന് എന്തോ ഒന്ന് നമ്മുടെ നേരെ പാഞ്ഞു വരുന്നത് പോലെ തോന്നി…. “”
വിറയ്ക്കുന്ന ശബ്ദത്തോടെ അത് പറഞ്ഞ ഭദ്ര എന്നെ മുറുകെ കെട്ടിപ്പിടിച്ചു….
“”നിനക്കെന്താ ഭദ്ര…നീ രാത്രി നടന്നതെല്ലാം ഓർത്ത് കിടന്നിട്ട് ഓരോന്ന് വെറുതെ തോന്നുന്നതാ…ചുമ്മാ മനുഷ്യനെ മിനക്കെടുത്താൻ…. “”
ഞാൻ അനിഷ്ട്ടത്തോടെ മുറുമുറുത്തു…
പെട്ടന്ന് എന്നെ വിട്ട് എഴുന്നേറ്റ ഭദ്ര നിലത്ത് കിടന്നിരുന്ന അവളുടെ ഗൗൺ എടുത്തിട്ടു…ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ച് കൊണ്ട് അവൾ ബെഡിൽ ഇരുന്ന് പതിയെ കിതപ്പകറ്റി….
“”അറിയില്ല എനിക്ക്…എന്റെ കണ്മുന്നിൽ കണ്ടത് പോലെയായിരുന്നു…ചിലപ്പോൾ ഏട്ടൻ പറഞ്ഞ പോലെ, രാത്രി സംഭവിച്ചതെല്ലാം ഓർത്ത് കിടന്നിട്ട് എനിക്ക് തോന്നിയതാവും…ഏട്ടൻ കിടന്നോ…. “”
പതിയെ പുറത്ത് തഴുകി കൊണ്ട് ഞാനവളെ ആശ്വസിപ്പിച്ചതും എന്റെ
💬 Comments
View all comments