0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 623

തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ഭദ്ര പറഞ്ഞു…

'“സാരമില്ല നീ കിടക്ക്…””

ഞാൻ ഭദ്രയെ ബെഡിലേക്ക് കിടത്തി കൊണ്ട് അവളുടെ നെറുകയിൽ തലോടി…ഞാൻ മുറിയിലാകെ കണ്ണോടിച്ചു…ഇല്ലാ അസ്വഭാവികമായൊന്നും കാണാനില്ല…വീണ്ടും മുകളിലേക്ക് നോക്കി.. ഇല്ലാ അവിടെയൊന്നുമില്ല…. രാത്രിയിൽ സംഭവിച്ചതെല്ലാം ഓർത്ത് കിടന്നിട്ട് ഭദ്രയ്ക്ക് തോന്നിയതാവും.. ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി…പുലർച്ചെ മൂന്ന് മണി ആകാറായിരിക്കുന്നു…ഞാൻ മൊബൈൽ മാറ്റി ഭദ്രയുടെ അരികിലേക്ക് കിടന്ന് കൊണ്ട് അവളെ കെട്ടിപ്പിടിച്ചു…

“”സോറി അനന്തേട്ടാ…. ദേഷ്യമാണോ എന്നോട്…. “”

എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്ന ഭദ്ര വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു…ഞാനവളുടെ മുടിയിഴകളിൽ തലോടി…പാവം ഞാൻ ദേഷ്യത്തിലാണെന്ന് കരുതിയാകും…ഞാൻ ഒന്നും മിണ്ടാതെ കിടന്നു…ഭദ്ര പതിയെ എന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു….
പെട്ടന്ന് എന്റെ തൊട്ട് പുറകിലായി ആരോ ശ്വാസം വലിക്കുന്ന പോലെയൊരു ശബ്ദം ഞാൻ കേട്ടു…മുറിയിലെ സീറോ വാട്ട് ബൾബുകൾ ഒന്ന് മിന്നിയണഞ്ഞു…ഹൃദയമിടിപ്പ് പതിന്മടങ്ങു വേഗതയിൽ വർദ്ധിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു…അത് തന്റെ ചെവിയിൽ നന്നായി പ്രതിധ്വനിക്കുന്നത് പോലെ തോന്നി…പതിയെ തിരിഞ്ഞു നോക്കി…എന്റെ പുറകിൽ കിടക്കുന്ന ആളെ കണ്ട ഞാനൊന്ന് ഞെട്ടി…..

“”ഭ…..ഭദ്ര……””

ഞാൻ പെട്ടന്ന് മുന്നിലേക്ക് നോക്കി.. ഭദ്ര എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവിടെ തന്നെ കിടപ്പുണ്ട്…ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ…
സത്യമേത്…?? മിഥ്യയേതെന്ന് അറിയാതെ ഞാൻ കുഴങ്ങി…പെട്ടന്ന് മുറിയിലെ വെളിച്ചം നഷ്ട്ടപ്പെട്ടു…ചുറ്റും ഇരുട്ട് പരന്നു….ഞാൻ വേഗം തപ്പി തടഞ്ഞു എഴുന്നേറ്റു…എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം മുറിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി….

“'ഭദ്ര…. ഭദ്ര…. ഭദ്രാ….. “’

എന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു….ഭദ്ര എഴുന്നേൽക്കുന്നില്ല…ഇരുട്ടിലൂടെ ഞാൻ തപ്പി തടഞ്ഞ് മുറിയുടെ ഒരു മൂലയിലേക്ക് നീങ്ങി…പെട്ടന്ന് മുറിയിൽ വെളിച്ചം വന്നു…ബെഡിൽ ഭദ്ര ഉണ്ടായിരുന്നില്ല…ഇല്ലാ,, മുറിയിൽ ഭദ്രയെ കാണുന്നില്ല…ഞാൻ അടിമുടി ഭയന്ന് വിറയ്ക്കുവാൻ തുടങ്ങി….ഞാൻ ചുറ്റും കണ്ണോടിച്ചു…ബെഡിൽ ആരോ മൂടിപ്പുതച്ചു കിടക്കുന്ന പോലെ തോന്നി പെട്ടന്ന്…

“ഭദ്രാ…ഭദ്രാ….””

ഞാൻ പതിയെ വിളിച്ചു കൊണ്ട് ബെഡിനരുകിലേക്ക് നീങ്ങി…..പെട്ടന്ന് കട്ടിലിനടിയിൽ നിന്നും രണ്ടു നീളൻ കൈകൾ വെളിയിലോട്ട് വന്ന് എന്റെ കാലുകളിൽ പിടുത്തമിട്ടു…അലറി വിളിക്കാൻ നോക്കിയെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ ഉടക്കിയത് പോലെ പുറത്തേക്ക് വന്നില്ല….ആ കൈകൾ എന്നെ കട്ടിലിനടിയിലേക്ക് വലിച്ചിഴച്ചു….ഞാൻ

💬 Comments

View all comments