0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 647

എന്ന് മനസ്സിലായതും അയാൾ വിൻഡോ ഗ്ലാസ്സ് കയറ്റിയിട്ടു….. “”

“”ആർ യു ഷുവർ….. “””

“”അതെ ഏട്ടാ,,, എനിക്കുറപ്പുണ്ട് അയാൾ നമ്മളെ തന്നെ ഫോളോ ചെയ്യുകയാണ്…. “’
ഭദ്ര നിസ്സംശയം മറുപടി പറഞ്ഞു…. അത് കേട്ട് ജസ്റ്റ്‌ ഞാനൊന്ന് അങ്ങോട്ടേക്ക് നോക്കിയതും പൊടുന്നനെ ആ കാർ സ്റ്റാർട്ട്‌ ചെയ്ത് ശരവേഗത്തിൽ അവിടെ നിന്നും പാഞ്ഞു പോയി…വണ്ടി നമ്പർ നോട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും റോഡിലെ തിരക്കുകൾക്കിടയിൽ എനിക്കതിനു സാധിച്ചില്ല…ഭദ്രയും നമ്പർ നോട്ട് ചെയ്യാൻ വിട്ട് പോയി….അല്ലേലും ചിലപ്പോൾ ആ നമ്പർ ഫേക്ക് ആകാനും സാധ്യത ഉണ്ട്….

“”നീ അത് വിട് അമ്മൂസേ,,, അത് വല്ല വായ്‌നോക്കികളും ആയിരിക്കും…””

ചിന്താഭാരവും ടെൻഷനും തൂങ്ങിയ എന്റെ പെണ്ണിന്റെ മുഖം കണ്ടതും അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു…….
റിസോർട്ടിലെ തലേ രാത്രി സമ്മാനിച്ച മോശം എക്സ്പീരിയൻസിൽ നിന്നും റിക്കവർ ആകാൻ വേറെ കുറച്ചു സ്ഥലങ്ങൾ കൂടി വിസിറ്റ് ചെയ്ത് ആസ്വദിച്ച ഞങ്ങൾ രണ്ട് ദിവസം കൂടി കഴിഞ്ഞതിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്………

*******-----***********************

ഒരു ദിവസം ഓഫീസിലെ ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുന്നതിനിടയിലൊന്ന് നടു നിവർത്താൻ ഫ്രീ ആയപ്പോഴായിരുന്നു ഫോൺ എടുത്തു നോക്കിയത്….. ഭദ്രയുടെ നാല് മിസ്ഡ് കാൾ….വീട്ടിലെ ലാൻഡ് ലൈനിൽ നിന്നും വിളിച്ചിട്ടുണ്ട് രണ്ട് തവണ….ഇരുപത് മിനിറ്റ് മുൻപാണ് വിളിച്ചിരിക്കുന്നത്….ഫോൺ സൈലന്റ് മോഡിൽ ഇട്ടത് കൊണ്ട് കാൾ വന്നത് അറിഞ്ഞില്ലായിരുന്നു….. എംഡിയുമായുള്ള മീറ്റിംഗ്നിടയിൽ സൈലന്റിൽ ഇട്ടതാണ്…പിന്നെ മാറ്റാനും മറന്നു……ഞാൻ വേഗം ഭദ്രയുടെ ഫോണിലേക്ക് ഡയൽ ചെയ്തു….രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുത്തു……

“”അനന്തേട്ടാ ഇന്ന് നേരത്തെ വീട്ടിൽ വരണം…. എന്താ കാര്യമെന്ന് ഇപ്പോൾ ചോദിക്കണ്ട…അതെനിക്ക് എന്റെ ഏട്ടനോട് നേരിട്ട് പറയണം….. “”
ഫോൺ അറ്റൻഡ് ചെയ്ത പാടെ അത്രയും പറഞ്ഞിട്ട് അവൾ കട്ട്‌ ചെയ്തു…..

എന്തായിരിക്കും അവൾക്ക് പറയാനുണ്ടാവുക…ഈ പെണ്ണിങ്ങനെയാണ് മനുഷ്യനെ വെറുതെ ആകാംഷയുടെ മുൾമുനയിൽ നിർത്തും….ഇനി വീട്ടിൽ എന്തേലും പ്രശ്നം….ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…..
എന്തായാലും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി…പതിവിലും സ്പീഡിൽ തന്നെയാണ് ഡ്രൈവ് ചെയ്തത്…..വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു…. ദേവൂട്ടി അവരുടെ അരികിൽ ഇരുന്ന് കളിക്കുന്നുണ്ട്…. എന്നെക്കണ്ടതും

💬 Comments

View all comments