0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 648

അച്ഛന്റെയും അമ്മയുടെയും മുഖത്ത് വല്ലാത്ത ഒരു ചിരി…. കാര്യം ചോദിച്ചിട്ടും അവരൊന്നും വിട്ട് പറഞ്ഞില്ല….കൺഫ്യൂഷനോടെ ഞാൻ അകത്തേക്ക് കയറി….ഹാളിൽ ഏട്ടനും ഏട്ടത്തിയും ഉണ്ട്……

കാര്യം പറയാതെയുള്ള ഒരു ആക്കിയ ചിരി പാസ്സാക്കി അവരും എന്നെ വട്ട് പിടിപ്പിച്ചു……

“”ഭദ്ര എവിടെ…..?””

“’അവൾ റൂമിൽ കാണും.. “’

എന്റെ ചോദ്യത്തിന് എങ്ങോട്ടോ നോക്കി കൊണ്ടെന്ന പോലെ ഏട്ടത്തി മറുപടി പറഞ്ഞു….. ഇവർക്കൊക്കെ ഇതെന്താ പറ്റിയെ എന്നാലോചിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് ചെന്നു…
എന്റെ വരവും പ്രതീക്ഷിച്ചിട്ടെന്ന പോലെ ഭദ്ര റൂമിൽ ഉണ്ടായിരുന്നു….എന്നെ കണ്ടതും അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജനലരികിലേക്ക് മാറി തിരിഞ്ഞു നിന്നു…

“”ആഹാ ഇങ്ങനെ തിരിഞ്ഞു നിൽക്കാനാണോ പെണ്ണേ എന്നെ വിളിച്ചു വരുത്തിയത്…””

പുറകിലൂടെ ചെന്ന് അവളുടെ ഇടുപ്പിൽ കൈ ചുറ്റി കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ തോളിൽ തല ചേർത്തു….അവൾ നിന്നു വിറയ്ക്കുകയാണ്…ഞാൻ ഭദ്രയെ പിടിച്ച് എന്റെ നേരെ തിരിച്ചു നിർത്തി….

“”അതേയ് എന്റെ ഭാര്യക്ക് എന്തോ എന്നോട് നേരിട്ട് പറയാൻ ഉണ്ടെന്ന് പറഞ്ഞല്ലോ…മ്മ് എന്താ അത്…?വേഗം പറഞ്ഞെ മോള്….“”

താടിത്തുമ്പിൽ പിടിച്ചുയർത്തിയ എന്റെ പെണ്ണിന്റെ മുഖത്ത് നോക്കി ഞാൻ വാത്സല്യത്തോടെ ചോദിച്ചു….. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….കവിളിണയിൽ തഴുകിയ എന്റെ കൈയെടുത്ത് അവളുടെ വയറിൽ വച്ച് കൊണ്ട് ഭദ്ര ‘അതെ’ എന്നർത്ഥത്തിൽ തലയാട്ടി….ആ ഒരൊറ്റ സിഗ്നലിൽ എന്റെ തലയിലെ ബൾബുകളെല്ലാം ഒരുമിച്ച് കത്തി….

“”നമുക്ക്,,, നമുക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു അനന്തേട്ടാ…. നമ്മൾ അച്ഛനും അമ്മയും ആകാൻ പോവാ…””

സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…..ഞാൻ എന്റെ പെണ്ണിനെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് നെറുകയിൽ ചുംബിച്ചു…..പതിയെ അവളുടെ മുന്നിൽ മുട്ട് കുത്തി.. അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് വയറിലേക്ക് മുഖം ചേർത്ത് ഞാൻ അല്പനേരം ഇരുന്നു…അവിടം മെല്ലെയൊന്ന് അമർത്തി ചുംബിച്ചു…എന്റെ മുടിയിഴകളിൽ വിരലോടിച്ച ഭദ്രയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു….
എഴുന്നേറ്റു നിന്ന് ഞാൻ എന്റെ പെണ്ണിനെ പിന്നെയും വാരിപ്പുണർന്നു……ഞാൻ ഒരച്ഛനാകാൻ പോകുന്നു…. അന്നേരം ഞാൻ അനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു…..ഭദ്ര എന്റെ നെഞ്ചിൽ മുഖമമർത്തി ഒരുപാട് നേരം അങ്ങനെ നിന്നു….അപ്പോൾ അതവൾ

💬 Comments

View all comments